ആപ്പ്ജില്ല

നവാസ്​ ഷരീഫിനും മകൾക്കും ജയിലിൽ ബി ക്ലാസ്​ സൗകര്യം

കഠിനമായ ജോലികൾ ബി ക്ലാസ്​ തടവുകാർ ചെയ്യേണ്ടതില്ല. ജയിൽ വകുപ്പി​​​​െൻറ അനുമതിയോടെ ടി.വി, എ.സി, ഫ്രിഡ്​ജ്​, ദിനപ​ത്രം എന്നിവയും എ, ബി ക്ലാസിലെ തടവുകാർക്ക്​ ഉപയോഗിക്കാം

Samayam Malayalam 14 Jul 2018, 12:52 pm
ലാഹോർ: അഴിമതികേസിൽ ശിക്ഷിക്കപ്പെട്ട മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനും മകൾ മറിയം നവാസിനും ജയിലിൽ ബി ക്ലാസ് സൗകര്യം. ഇരുവരുടെയും സാമൂഹിക പദവി പരിഗണിച്ചാണ് റാവൽപിണ്ടിയിലെ അഡ്യാല ജയിലിൽ ബി ക്ലാസ് സൗകര്യം നൽകിയതെന്ന് ജയില്‍ അധികൃതരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
Samayam Malayalam nawaz-sharif


ഉയർന്ന സാമൂഹിക പദവിയും വിദ്യാഭ്യാസവും ഉള്ളവരെയാണ് എ, ബി ക്ലാസുകളിൽ ഉൾപ്പെടുത്തുന്നത്. ജയിലിലെ സി സി ക്ലാസ് തടവുകാർക്ക് ക്ലാസ് എടുക്കുന്നതുൾപ്പടെയുള്ളവ ബി ക്ലാസ് തടവുകാരുടെ ചുമതലയാണ്.

കഠിനമായ ജോലികൾ ബി ക്ലാസ് തടവുകാർ ചെയ്യേണ്ടതില്ല. ജയിൽ വകുപ്പിെൻറ അനുമതിയോടെ ടി.വി, എ.സി, ഫ്രിഡ്ജ്, ദിനപത്രം എന്നിവയും എ, ബി ക്ലാസിലെ തടവുകാർക്ക് ഉപയോഗിക്കാം. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് കഴിഞ്ഞ ദിവസവമാണ് നവാസ് ശരീഫും മകള്‍ മറിയവും അറസ്റ്റിലായത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്