സാൻഫ്രാൻസിസ്ക്കോ: ഗൂഗിളിന്റെ സിയാറ്റിൽ കാമ്പസിൽ ശനിയാഴ്ച ക്രെയിൻ പൊട്ടിവീണ് നാലുപേർ മരിച്ചു. നാല് പേർക്ക് പരിക്കുണ്ടെന്നാണ് വിവരം. വാഹനങ്ങൾക്കു മുകളിലേക്കാണ് ക്രെയിൻ പൊട്ടിവീണത്. അപകടത്തിൽ ആറ് വാഹനങ്ങൾ തകർന്നു. മരിച്ചവരിൽ മൂന്നുപേർ പുരുഷന്മാരും ഒരാൾ സ്ത്രീയുമാണ്. ഇതിൽ രണ്ടുപേർ ക്രെയിൻ ഓപ്പറേറ്റർമാരാണ്. സംഭവത്തിൽ 27 കാരനായ യുവാവിനും 25 കാരിയായ യുവതിയേയും നാല് മാസം പ്രായമായ പെൺകുഞ്ഞും ഉൾപ്പെടെ നാലുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കുപറ്റിയവരുടെ നില ഗുരുതരമല്ല. ഗൂഗിളിന്റെ പുതിയ ക്യാമ്പസിന്റെ പണി നടക്കുന്നിടത്താണ് അപകടം ഉണ്ടായത്.
പരിക്കുപറ്റിയവരുടെ നില ഗുരുതരമല്ല. ഗൂഗിളിന്റെ പുതിയ ക്യാമ്പസിന്റെ പണി നടക്കുന്നിടത്താണ് അപകടം ഉണ്ടായത്.