ആപ്പ്ജില്ല

ഇന്ധന നികുതിയടക്കം വർദ്ധിപ്പിച്ചു; പാരീസിൽ കലാപം; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചേക്കും

ഇന്ധന നികുതി വർദ്ധിപ്പിച്ചതിനെതിരെയാണ് പ്രതിഷേധക്കാർ കലാപം അഴിച്ചുവിട്ടത്.

Samayam Malayalam 2 Dec 2018, 11:40 pm
പാരീസിൽ കലാപം പടരുന്ന സാഹചര്യത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള ആലോചനയിൽ ഫ്രഞ്ച് സർക്കാർ. സമാധാനപരമായി സമരം നടത്തുന്നവരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ വക്താവ് വ്യക്തമാക്കി. പാരീസ് നഗരത്തിൽ യുവാക്കൾ ശക്തമായ കലാപമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് ഫ്രഞ്ച് സർക്കാരിന്റെ വക്താവ് ബെഞ്ചമിൻ ഗ്രീവോസ്കി പറഞ്ഞു.
Samayam Malayalam France riot


രണ്ടാഴ്ചയായി ഇന്ധന നികുതി വർദ്ധനയെച്ചൊല്ലി പാരീസിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. പ്രക്ഷോഭകാരികൾ ചാംപ്സ് ഏലീസസ് കേന്ദ്രീകരിച്ചാണ് കലാപം അഴിച്ചുവിട്ടിരിക്കുന്നത്. ഒരു പതിറ്റാണ്ടിനിടയിൽ പാരീസിൽ ഇത്രവലിയൊരു കലാപമുണ്ടാകുന്നത് ഇപ്പോഴാണ്. നിരവധി വീടുകളും ബാങ്കുകളുമാണ് പ്രക്ഷോഭകാരികൾ അഗ്നിക്കിരയായിക്കിയത്. അക്രമം അംഗീകരിക്കാനാവില്ലെന്ന് ഫ്രണ്ട് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പറഞ്ഞു.

ജി 20 രാഷ്ട്രങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം അർജന്റീനയിൽനിന്നും മക്രോൺ ഇന്നാണ് മടങ്ങിയെത്തിയത്. പോലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അക്രമിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് മക്രോൺ പറഞ്ഞു.

നൂറോളം പേർക്കാണ് കലാപത്തിൽ പരിക്കേറ്റിരിക്കുന്നത്. 250തിൽ അധികം ആളുകളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ഞക്കുപ്പായക്കാർ എന്നു പേരുള്ള സംഘടനയാണ് കലാപത്തിന് നേതൃത്വം നൽകുന്നത്. 75,000ത്തോളം മഞ്ഞക്കുപ്പായക്കാരാണ് ഫ്രാൻസിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം അഴിച്ചുവിട്ടിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്