ആപ്പ്ജില്ല

ട്രംപും ഇറാനും കൊമ്പുകോർത്താൽ എന്ത് സംഭവിക്കും? 70 മില്യൺ ജനങ്ങൾ ഭയത്തിൽ!

ബാഗ്‌ദാദ്: ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‍സ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതോടെ പശ്ചിമേഷ്യ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. സുലൈമാനി കൊല്ലപ്പെട്ട് 24 മണിക്കൂറിനകം ബാഗ്‍ദാദിൽ ഉണ്ടായ ആക്രമണത്തിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ കാര്യങ്ങൾ കൂടുതൽ കൈവിട്ടു. അമേരിക്കയ്‌ക്ക് തിരിച്ചടി നൽകുമെന്നും അതിനായി കാത്തിരുന്നോളാനും ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖൊമേനി മുന്നറിയിപ്പ് നല്‍കിയതോടെ ജനങ്ങളും ആശങ്കയിലായി.

Samayam Malayalam 4 Jan 2020, 7:47 pm
ബാഗ്‌ദാദ്: ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‍സ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതോടെ പശ്ചിമേഷ്യ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. സുലൈമാനി കൊല്ലപ്പെട്ട് 24 മണിക്കൂറിനകം ബാഗ്‍ദാദിൽ ഉണ്ടായ ആക്രമണത്തിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ കാര്യങ്ങൾ കൂടുതൽ കൈവിട്ടു. അമേരിക്കയ്‌ക്ക് തിരിച്ചടി നൽകുമെന്നും അതിനായി കാത്തിരുന്നോളാനും ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖൊമേനി മുന്നറിയിപ്പ് നല്‍കിയതോടെ ജനങ്ങളും ആശങ്കയിലായി.
Samayam Malayalam general qasem soleimanis death iran america tension increases the fear of middle east
ട്രംപും ഇറാനും കൊമ്പുകോർത്താൽ എന്ത് സംഭവിക്കും? 70 മില്യൺ ജനങ്ങൾ ഭയത്തിൽ!


ഭയത്തിൻ്റെ നിഴലിൽ 70 മില്യൺ ജനങ്ങൾ

പശ്ചിമേഷ്യയിലെ 70 മില്യൺ ജനങ്ങളാണ് പുതിയ സാഹചര്യത്തിൽ ആശങ്കപ്പെടുന്നത്. ഈ മേഖലയിൽ മാത്രം 8 മില്യൺ ഇന്ത്യക്കാർ ഉണ്ടെന്നതും ശ്രദ്ധേയമാണ്. ഏതെങ്കിലും സാഹചര്യത്തിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ കൂട്ടപ്പലായനമാകും സംഭവിക്കുക. ഇത്തരം സാധ്യതകൾ വിദഗ്‌ധർ തള്ളിക്കളയുന്നില്ല. തിരിച്ചടിക്കുമെന്ന ഇറാൻ്റെ നിലപാടിനെ ലോക രാജ്യങ്ങൾ ഭയപ്പെടുന്നുണ്ട്.

യുദ്ധമുണ്ടായാൽ ആരൊക്കെ ഭയക്കണം?

ഇറാൻ തിരിച്ചടിച്ചാൽ യുഎസ് യുദ്ധത്തിൻ്റെ പാതയിലേക്ക് നീങ്ങും. ലോകം രണ്ട് ചേരികളായി തിരിഞ്ഞ് ഏറ്റുമുട്ടലിന് കളമൊരുങ്ങും. ഇതോടെ പശ്ചിമേഷ്യൻ ജനതയുടെ നിലനിൽപ്പ് ആശങ്കയിലാകും. പലായനം അടക്കമുള്ള അവസ്ഥകൾ ശക്തമാകും. ഇറാന്‍റെ പ്രധാന എതിരാളികളായ സൗദി അറേബ്യ, യുഎഇ എന്നീ അറബ് രാജ്യങ്ങളും ഇസ്രായേലും അമേരിക്കയുടെ സഖ്യകക്ഷികളാണ്. എന്നാല്‍ ശക്തരായ റഷ്യ ഇറാനൊപ്പമാണ്. സുലൈമാനിയുടെ വധത്തെ തുടര്‍ന്ന് റഷ്യ അമേരിക്കയെ വിമര്‍ശിച്ചു. യുഎസ് സഖ്യകക്ഷികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളും പശ്ചിമേഷ്യയിലെ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

ന്യായീകരണവുമായി യുഎസ്

ഇറാഖിലും ഇറാനിലും അടക്കമുള്ള വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനാണ് സുലൈമാനിയെ വധിച്ചതെന്നാണ് യുഎസിൻ്റെ അവകാശവാദം. ബാഗ്‌ദാദിലെ യു എസ് എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ അദ്ദേഹം ആയിരുന്നുവെന്നും യുഎസ് ആരോപിച്ചു. പ്രസിഡൻ്റ് ഡോണാൾഡ് ട്രം പിൻ്റെ നിർദേശം അനുസരിച്ചയായിരുന്നു സൈനിക നടപടിയെന്നും അമേരിക്ക വ്യക്തമാക്കി.

നിലപാട് കടുപ്പിച്ച് ഇറാൻ

യുഎസിൻ്റെ സൈനിക നീക്കത്തെ അതേ പാതയിൽ പ്രതിരോധിക്കാനുള്ള ഒരുക്കത്തിലാണെന്ന സൂചനകളാണ് ഇറാൻ നൽകുന്നത്. പശ്ചിമേഷ്യയിലുള്ള അമേരിക്കയുടെ 35 സൈനിക താവളങ്ങളും ഇസ്രായേൽ നഗരമായ ടെൽ അവീവും തങ്ങളുടെ സൈനിക പരിധിക്കുള്ളിലാണെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ ഘൊലമാലി അബുഹമേസ് തുറന്നടിച്ചു. സുലൈമാനിയെ വധിച്ചത് യുഎസിന് പറ്റിയ ഒരു പിശകാണെന്നും വരും ദിവസങ്ങളില്‍ അവര്‍ക്ക് അക്കാര്യം വ്യക്തമാകുമെന്ന് ഹിസ്ബുല്ലയും പ്രതികരിച്ചതോടെ പശ്ചിമേഷ്യയിൽ എന്താകും സംഭവിക്കുകയെന്ന ആശങ്ക തുടരുകയാണ്.

തിരിച്ചടിച്ചാൽ ഇറാന് നഷ്‌ടം മാത്രം

യുഎസിനെതിരെ തിരിച്ചടിക്കൊരുങ്ങിയാൽ ഇറാന് മാത്രമാകും നഷ്‌ടം. യുഎസ് സഖ്യകക്ഷികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളും പശ്ചിമേഷ്യയിലെ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും യുദ്ധം പോലെയുള്ള സാഹചര്യമുണ്ടായാൽ ഈ രാജ്യങ്ങൾ യുഎസിനൊപ്പം നിലയുറപ്പിക്കും. ഇറാൻ്റെ എണ്ണ കയറ്റുമതിയും തകർച്ച നേരിടും. പിന്നാലെ കടുത്ത ഉപരോധങ്ങളും ഇറാൻ നേരിടേണ്ടതായി വരും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്