ആപ്പ്ജില്ല

ഭൂമുഖത്ത് നിന്ന് ജിറാഫുകൾ ഇല്ലാതാകുന്നു..!

ജിറാഫുകളുടെ എണ്ണം വളരെ വേഗത്തില്‍ കുറഞ്ഞുവരികയാണെന്ന് ചില മൃഗ സംഘടനകൾ. ജിറാഫിനെ

TNN 21 Apr 2017, 11:55 pm
ജിറാഫുകളുടെ എണ്ണം വളരെ വേഗത്തില്‍ കുറഞ്ഞുവരികയാണെന്ന് ചില മൃഗ സംഘടനകൾ. ജിറാഫിനെ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സംഘടനകളാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. വേട്ടക്കാരുള്‍പ്പെടെ വന്‍ ഭീഷണിയാണ് അവ നേരിടുന്നത്. ജിറാഫ് ഇറച്ചിക്കും എല്ലുകള്‍ക്കും വന്‍ ആവശ്യകതയാണ് അന്താരാഷ്ട്ര വിപണിയിലുള്ളത്.
Samayam Malayalam giraffes face threat of silent extinction
ഭൂമുഖത്ത് നിന്ന് ജിറാഫുകൾ ഇല്ലാതാകുന്നു..!


സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി, ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍, ദ ഹ്യൂമന്‍ സൊസൈറ്റി ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ ആനിമല്‍ വെല്‍ഫെയര്‍, നാച്ചുറല്‍ റിസോഴ്‌സ് ഡിഫന്‍സ് കൗണ്‍സില്‍ എന്നീ സംഘടനകളാണ് ഇത്തരത്തിലൊരു ആവശ്യമുന്നയിച്ച് യുഎസ് ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് സര്‍വീസിന്റെ അടുത്തെത്തിയിരിക്കുന്നത്.


Giraffe Extinction: IUCN Says Animal Threatened in Ranking

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്