ആപ്പ്ജില്ല

കൊവിഡ് 19 ആഗോള മരണസംഖ്യ ഇന്ന് 10 ലക്ഷം കടക്കും; ലോകത്ത് 3.3 കോടി രോഗബാധിതര്‍

ഫലപ്രദമായ വാക്സിൻ കണ്ടെത്തി വ്യാപകമായി വിതരണം ചെയ്യുമ്പോഴേയ്ക്കും കൊവിഡ് മരണസംഖ്യ 20 ലക്ഷമായി ഉയരുമെന്നാണ് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന നല്‍കിയ മുന്നറിയിപ്പ്.

Samayam Malayalam 27 Sept 2020, 7:59 am
ന്യൂഡൽഹി: ആഗോളതലത്തിൽ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് മരണങ്ങളുടെ എണ്ണം ഇന്ന് പത്ത് ലക്ഷം കടക്കും. വിവിധ രാജ്യങ്ങളിലെ കണക്കുകള്‍ പുറത്തുവരുന്നതോടെ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം മരണസംഖ്യ പത്ത് ലക്ഷം കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാമാരി അവസാനിപ്പിക്കാനായി ആഗോളതലത്തിൽ വ്യാപകമായി വാക്സിൻ വിതരണം ചെയ്യുമ്പോഴേയ്ക്കും മരണസംഖ്യ 20 ലക്ഷം പിന്നിടുമെന്ന് ലോകരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ഇത്.
Samayam Malayalam Covid-19 death toll in India
പ്രതീകാത്മക ചിത്രം


അതേസമയം, ഞായറാഴ്ചയോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടക്കും. ഇതുവരെ ഏകദേശം 95,000 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചത്.

Also Read: സൗദി അറേബ്യയില്‍ 30 കൊവിഡ് മരണങ്ങൾ കൂടി; 461 പുതിയ കേസുകൾ

വിവിധ രാജ്യങ്ങളിൽ നടക്കുന്ന കൊവിഡ് 19 പ്രതിരോധ വാക്സിൻ ഗവേഷണം അന്തിമ ഘട്ടത്തിലാണെങ്കിലും 2021 പകുതിയോടു കൂടി മാത്രമേ വാക്സിൻ വ്യാപകമായി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യാൻ കഴിയൂ എന്നാണ് ആരോഗ്യ ഏജൻസികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. എന്നാൽ ഇതിനോടകം തന്നെ 20 ലക്ഷം പേര്‍ കൊവിഡ് ബാധിച്ചു മരിക്കുമന്നാണ് വെള്ളിയാഴ്ച ലോകാരോഗ്യ സംഘടന നല്‍കിയ മുന്നറിയിപ്പ്. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കിൽ മരണസംഖ്യ ഇനിയും ഉയരുമെന്നും ഡബ്ല്യൂ എച്ച് ഓ മുന്നറിയിപ്പ് നല്‍കി. "നാം ഇതെല്ലാം ചെയ്താലും, 20 ലക്ഷം മരണങ്ങള്‍ എന്നത് സങ്കൽപമല്ല, നിര്‍ഭാഗ്യവശാൽ അത് സംഭവിക്കാനാണ് സാധ്യതയേറെ.കൊവിഡ് മരണം ഇന്ന് പത്ത് ലക്ഷം കടക്കും ഡബ്ല്യൂഎച്ച്ഓ എമര്‍ജൻസീസ് പ്രോഗ്രാം തലവൻ മൈക്ക് റയൻ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

Also Read: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് എങ്ങനെ? എന്തൊക്കെയാണ് അറിയേണ്ട കാര്യങ്ങള്‍?

വേള്‍ഡോമീറ്ററിന്‍റെ കണക്ക് പ്രകാരം ഇതുവരെ ലോകത്ത് 998,716 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചിട്ടുള്ളത്. 3.3 കോടി ആളുകള്‍ക്ക് രോഗബാധയേറ്റതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. മൊത്തം രോഗബാധയിലും മരണസംഖ്യയിലും യുഎസാണ് ഒന്നാം സ്ഥാനത്ത്. രണ്ട് കണക്കുകളിലും ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്. ലോകത്ത് മൊത്തം റിപ്പോര്‍ട്ട് ചെയ്ത 55 ശതമാനം പോസിറ്റീവ് കേസുകളും 44 ശതമാനം മരണങ്ങളും നടന്നത് യുഎസ്, ഇന്ത്യ, ബ്രസീൽ എന്നീ മൂന്ന് രാജ്യങ്ങളിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്