ആപ്പ്ജില്ല

യൂട്യൂബ് ഒന്നര മണിക്കൂര്‍ നിശ്ചലമായി

ഏറെ നേരത്തിന് ശേഷമാണ് സൈറ്റ് വീണ്ടെടുക്കാനായത്.

Samayam Malayalam 17 Oct 2018, 1:17 pm
ന്യൂഡൽഹി: വീഡിയോ സ്ട്രീമിങ് സൈറ്റായ യൂട്യൂബ് ഒന്നര മണിക്കൂര്‍ നിശ്ചലമായി. ലോകമെമ്പാടും ഇതേ തകരാര്‍ അനുഭവപ്പെട്ടിരുന്നു. ഇന്ന്പുലര്‍ച്ചെ ഒന്നരമണിക്കൂറോളം യൂട്യൂബ് പ്രവര്‍ത്തനരഹിതമായിരുന്നു.അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ സൈറ്റ് തകരാറിലാണ് എന്ന സന്ദേശമായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്. ഏറെ നേരത്തിന് ശേഷമാണ് സൈറ്റ് വീണ്ടെടുക്കാനായത്.
Samayam Malayalam യൂട്യൂബ് ഒന്നര മണിക്കൂര്‍ നിശ്ചലമായി
യൂട്യൂബ് ഒന്നര മണിക്കൂര്‍ നിശ്ചലമായി


ട്വീറ്റുകൾ


ഇത് സംബന്ധിച്ച് യൂട്യൂബ് ട്വീറ്റ് ചെയ്യുകയുമുണ്ടായി. 'യൂ ട്യൂബ്, യൂ ട്യൂബ് ടിവി, യൂ ട്യൂബ് മ്യൂസിക് എന്നിവയിലേക്ക് പ്രവേശിക്കാനാവുന്നില്ലെന്ന വിവരം കൈമാറിയതിന് നന്ദി. പ്രശ്‌നം പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്‌. തകരാര്‍ പരിഹരിച്ചാൽ ഉടന്‍ അറിയിക്കും. ഇതുമൂലം നിങ്ങള്‍ നേരിട്ട ബുദ്ധിമുട്ടില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു'. യൂ ട്യൂബ് അധികൃതര്‍ ട്വിറ്ററിൽ കുറിച്ചു. ഗൂഗിളിൻ്റെ ഉടമസ്ഥതയിലാണ് യൂ ട്യൂബ് പ്രവര്‍ത്തിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്