ആപ്പ്ജില്ല

ഇന്ത്യന്‍ വംശജ നിക്കി ഹാലെ യുഎന്നില്‍ യുഎസ് സ്ഥാനപതിയായേക്കും

സെനറ്റിന്‍റെ കൂടി അംഗീകാരം ലഭിച്ചാല്‍ യുഎസ് ഭരണകൂടത്തില്‍ ക്യാബിനറ്റ് പദവിയുള്ള സ്ഥാനം വഹിക്കുന്ന ആദ്യ ഇന്ത്യന്‍- അമേരിക്കന്‍ എന്ന ബഹുമതി നിക്കി ഹാലെയ്ക്കു സ്വന്തമാകും

TNN 24 Nov 2016, 9:21 am
വാഷിങ്‍‍ടണ്‍: യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ വംശജയായ അമേരിക്കൻ പൗര നിക്കി ഹാലെയെ(44) ഐക്യരാഷ്ട്ര സഭയിലേക്കുള്ള യുഎസിന്‍റെ പ്രതിനിധിയായി നിര്‍ദേശിച്ചു. സെനറ്റിന്‍റെ കൂടി അംഗീകാരം ലഭിച്ചാല്‍ യുഎസ് ഭരണകൂടത്തില്‍ ക്യാബിനറ്റ് പദവിയുള്ള സ്ഥാനം വഹിക്കുന്ന ആദ്യ ഇന്ത്യന്‍- അമേരിക്കന്‍ എന്ന ബഹുമതി നിക്കി ഹാലെയ്ക്കു സ്വന്തമാകും. സെനറ്റിന്‍റെ സ്ഥിരീകരണം ലഭിച്ച ശേഷം സാമന്ത പവറിന്‍റെ പിന്‍ഗാമിയായി ഹാലെ യുഎന്നില്‍ ചുമതലയേല്‍ക്കും.
Samayam Malayalam gov nikki haley picked to become un ambassador sources say
ഇന്ത്യന്‍ വംശജ നിക്കി ഹാലെ യുഎന്നില്‍ യുഎസ് സ്ഥാനപതിയായേക്കും


ട്രംപ് ഭരണകൂടത്തില്‍ കാബിനറ്റ് പദവിയില്‍ നിയമിക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് ഹാലെ. നിലവില്‍ യുഎസിലെ സൗത്ത് കാരലീനയിലെ ഗവര്‍ണറാണ് നിക്കി ഹാലെ. പഞ്ചാബില്‍ കുടുംബവേരുകളുള്ള ഹാലെ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണറാണ്. ഇന്ത്യന്‍ വംശജയായ യുഎസിലെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന ബഹുമതിയും ഹാലെക്ക് സ്വന്തമാണ്. ലൂയിസിയാനയില്‍ ഗവര്‍ണറായ ബോബി ജിന്‍ഡല്‍ കഴിഞ്ഞാല്‍ യുഎസില്‍ ഗവര്‍ണറാകുന്ന രണ്ടാമത്തെ ഇന്ത്യന്‍- അമേരിക്കന്‍ എന്ന ബഹുമതിയും നിക്കിക്കുള്ളതാണ്.

Gov. Nikki Haley picked to become UN ambassador, sources say

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്