ആപ്പ്ജില്ല

ഇത് ജനാധിപത്യത്തിന്‍റെ വിജയം; ഹോങ്കോങ് തിരഞ്ഞെടുപ്പില്‍ ചൈനയ്ക്ക് തിരിച്ചടിയായി ഡെമോക്രാറ്റുകള്‍ക്ക് തകര്‍പ്പന്‍ ജയം

ഹോങ്കോങ്: ആറു മാസമായി പോരാട്ടം തുടരുന്ന ഹോങ്കോങ് ജനതയ്ക്ക് ആവേശമായി തിരഞ്ഞെടുപ്പ് വിജയം. ജനാധിപത്യ പ്രക്ഷോങ്ങള്‍ക്കിടെ നടന്ന ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ജനാധിപത്യ പ്രക്ഷോഭത്തെ ശക്തമായി അനുകൂലിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി തകര്‍പ്പന്‍ ജയമാണ് നേടിയത്. ചൈനയുടെ നയങ്ങള്‍ക്കെതിരായ ഹോങ്കോങ് ജനതയുടെ വിധിയെഴുത്താണ് നടന്നിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ, ഇത്രയും നാള്‍ സംഘര്‍ഷം നിറഞ്ഞ തെരുവുകളില്‍ ആഹ്ളാദാരവം മുഴങ്ങി.

Samayam Malayalam 25 Nov 2019, 1:24 pm

Samayam Malayalam hong kong elections pro democracy party sets big victory as china become shocked
ഇത് ജനാധിപത്യത്തിന്‍റെ വിജയം; ഹോങ്കോങ് തിരഞ്ഞെടുപ്പില്‍ ചൈനയ്ക്ക് തിരിച്ചടിയായി ഡെമോക്രാറ്റുകള്‍ക്ക് തകര്‍പ്പന്‍ ജയം

ജൂനിയസ് ഹോ ഉള്‍പ്പെടെ ചൈനീസ് പക്ഷത്തെ പ്രമുഖര്‍ വീണു

ചൈനയുടെ നയങ്ങളെയും കണ്‍സര്‍വേറ്റീവ് സോഷ്യലിസത്തെയും പിന്തുണയ്ക്കുന്ന ഹോങ്കോങ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സിന് (എഫ് ടിയു) കനത്ത തിരിച്ചടിയാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ നേരിട്ടത്. ചൈനയെ ശക്തമായി പിന്തുണയ്ക്കുന്ന ജൂനിയസ് ഹോ ഉള്‍പ്പെടെയുള്ള പ്രമുഖരാണ് പരാജയപ്പെട്ടത്. ചൈനയെ പിന്തുണയ്ക്കുന്ന നേതാക്കളില്‍ ഏറ്റവും പ്രമുഖനായ ജൂനിയസ് ഹോ പ്രക്ഷോഭകര്‍ക്കെതിരെ പരസ്യമായി നിലപാടെടുത്തിട്ടുണ്ട്. കൂടാതെ വിവാദങ്ങളുടെ തോഴനുമാണ്. കഴിഞ്ഞ മാസം ജൂനിയസ് ഹോ തെരുവില്‍ കുത്തേറ്റ് വീണിരുന്നു.

ഇപ്പോള്‍ ഞങ്ങളുടെ ശബ്‍ദം വ്യക്തമാണ്: ജോഷ്വാ വോങ്

ഇത് ചരിത്രവിജയമാണെന്നാണ് പ്രമുഖ ഡെമോക്രാറ്റ് നേതാവ് ജോഷ്വാ വിങ് തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പ്രതികരിച്ചത്. ''പ്രതിപക്ഷ പാര്‍ട്ടികള്‍ ഗംഭീര വിജയമാണ് നേടിയിരിക്കുന്നത്. ഹോങ്കോങ് ജനത ഉറക്കെ പ്രതികരിച്ചിരിക്കുന്നു. ഇപ്പോള്‍ ഞങ്ങളുടെ ശബ്‍ദം വ്യക്തമാണ്.'' -ജോഷ്വാ വോങ് ട്വീറ്റ് ചെയ്‍തു. ആറുമാസമായി തുടരുന്ന പ്രക്ഷോഭം പൊതുജനങ്ങള്‍ക്ക് എതിരല്ലെന്ന് ഇപ്പോള്‍ അന്താരാഷ്ട്ര സമൂഹത്തിനും ബോധ്യമായിരിക്കുമെന്നും ജോഷ്വാ വോങ് പറഞ്ഞു. ഇത്തവണത്തെ തിരഞ്‍ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കപ്പെട്ട ഒരേയൊരു നേതാവാണ് ജോഷ്വാ വോങ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്