ആപ്പ്ജില്ല

വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടർ ഹോപ് ഹിക്സ് സ്ഥാനമൊഴിയുന്നു

ട്രംപിന്‍റെ അടുത്ത അനുയായിയായ ഹിക്‌സ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കമ്യൂണിക്കേഷന്‍ ഡയറക്ടറായി അധികാരമേറ്റത്.

TNN 1 Mar 2018, 9:29 am
വാഷിങ്ടൺ: ഹോപ് ഹിക്സ് വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടർ സ്ഥാനമൊഴിയുന്നു. ട്രംപിന്‍റെ അടുത്ത അനുയായിയായ ഹിക്‌സ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കമ്യൂണിക്കേഷന്‍ ഡയറക്ടറായി അധികാരമേറ്റത്. യു.എസ് തെരഞ്ഞെടുപ്പ് പ്രചരണത്തിലെ റഷ്യന്‍ ഇടപെടലില്‍ മൊഴി നല്‍കി ഒരു ദിവസത്തിന് ശേഷമാണ് ഹിക്സ് രാജി സമർപ്പിച്ചത്.
Samayam Malayalam hope hicks resigns as white house communications director
വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടർ ഹോപ് ഹിക്സ് സ്ഥാനമൊഴിയുന്നു


2015ലാണ് ഹിക്സ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തില്‍ അംഗമായത്. ട്രംപിന്‍റെ മകൾ ഇവാൻകയുടെ സ്ഥാപനത്തിൽ മോഡലും പബ്ലിക് റിലേഷൻസ് ഓഫീസർ ആയി ജോലി ചെയ്യുകയായിരുന്നു ഹിക്സ്. തുടർന്ന് ആന്‍റണി സ്‌കാറാമൂച്ചിയുടെ ഒഴിവിലേക്ക് വൈറ്റ് ഹൗസിൽ ഡയറക്ടറായി എത്തുകയായിരുന്നു ഹിക്സ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്