ആപ്പ്ജില്ല

ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിൽ അത്യുഗ്ര സ്ഫോടനം; 50 മരണം, 3000 പേർക്ക് പരിക്ക്

2005ല്‍ മുൻ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെയാണ് സ്ഫോടനമുണ്ടായിരിക്കുന്നത്

Samayam Malayalam 5 Aug 2020, 1:34 am
ബെയ്റൂട്ട്։ ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ അത്യുഗ്ര സ്ഫോടനം. സ്ഫോടനത്തിൽ നിരവധിയാളുകള്‍ക്ക് സാരമായി പരിക്കേറ്റതായാണ് ലെബനന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. 50 പേര്‍ മരിച്ചതായി ഔദ്യോഗിക അറിയിപ്പ് വന്നു. മൂവായിരത്തിലധികം ആളുകൾക്കാണ് പരിക്കേറ്റിരിക്കുന്നത്.
Samayam Malayalam സ്ഫോടനത്തിന്റെ ചിത്രം
സ്ഫോടനത്തിന്റെ ചിത്രം


Also Read : ഇന്ത്യൻ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പാകിസ്ഥാന്റെ പുതിയ രാഷ്ടീയ ഭൂപടം

നഗരത്തിന്റെ തുറമുഖ പ്രദേശത്താണ് സ്ഫോടനമുണ്ടായിരിക്കുന്നത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ആദ്യ സ്ഫോടനത്തിന് പിന്നാല തുടര്‍സ്ഫോടനങ്ങള്‍ ഉണ്ടാകുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ദൂരെയുള്ള നിരവധി കെട്ടികങ്ങളുടെ അടക്കം ചില്ലുകള്‍ തകര്‍ന്നതായും ബാല്‍ക്കണി അടക്കമുള്ള തകര്‍ന്നതായും ദൃകസാക്ഷികള്‍ പറയുന്നു. സ്ഫോടനത്തിന്റെ കാര്യം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.

ബെയ്‍റൂട്ട് തുറമുഖത്തിന് അടുത്തുള്ള സംഭരണശാലയില്‍ സ്ഫോടകശേഷിയുള്ള വസ്‍തുക്കള്‍ക്ക് തീപിടിച്ചതാണ് പൊട്ടിത്തെറിക്ക് കാരണം, ഏതെങ്കിലും തരത്തിലുള്ള ആക്രമണമല്ല ഉണ്ടായതെന്ന് ലെബനന്‍ ആഭ്യന്തരസുരക്ഷാ സേനയുടെ തലവന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.


പത്ത് പേരുടെ മൃതശരീരങ്ങള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട് എന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മരണസംഘ്യ ഉയരാനാണ് സാധ്യത. സ്ഫോടനത്തിന്റെ കാര്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടങ്ങളുടെ ചില്ലുകള്‍ തകര്‍ന്ന് തെരുവുകളിലേക്ക് വീണതായും ദൃക്സാക്ഷികള്‍ പറയുന്നു. ഇത്തരത്തിൽ നിരവധിയാളുകള്‍ക്കും പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read : പുറത്തിറങ്ങണമെങ്കില്‍ പാസ് വേണം։ വിഭജനത്തിന്റെ ഒന്നാം വാര്‍ഷികത്തിൽ കശ്മീരിൽ കർഫ്യൂ

ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2005ല്‍ മുൻ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെയാണ് സ്ഫോടനമുണ്ടായിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്