ആപ്പ്ജില്ല

പ്രസിദ്ധമായ നോത്രദാം പള്ളിയിൽ വൻ തീപിടിത്തം

പ്രതിവര്‍ഷം പത്ത് ലക്ഷത്തിലധികം വിശ്വാസികള്‍ എത്തുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയാണ് നോത്രദാം. പള്ളിയുടെ നവീകരണം നടക്കുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്.

Samayam Malayalam 16 Apr 2019, 12:20 am

ഹൈലൈറ്റ്:

  • തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
  • നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയാണ് നോത്രദാം.
  • നവീകരണം നടക്കുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Fire at Paris
പാരീസ്: പാരീസിലെ പ്രസിദ്ധമായ നേത്രദാം പള്ളിയിൽ വൻ തീപിടിത്തം. ഇന്ന് വൈകുന്നേരം പള്ളിയുടെ മേൽക്കൂരയ്ക്കാണ് തീപിടിച്ചത്. ഇതേ തുടര്‍ന്ന് പുക വലിയ തോതിൽ പ്രദേശത്ത് വ്യാപിക്കുന്നുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

പ്രതിവര്‍ഷം പത്ത് ലക്ഷത്തിലധികം വിശ്വാസികള്‍ എത്തുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയാണ് നോത്രദാം. പള്ളിയുടെ നവീകരണം നടക്കുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. തടി ഉപയോഗിച്ചുള്ള പള്ളിയുടെ മേൽക്കൂര പൂര്‍ണമായും കത്തി നശിച്ചുവെന്ന് പള്ളിയുടെ വക്താവ് വാര്‍ത്താ ഏജൻസിയോട് പറഞ്ഞു.



പള്ളിയിൽ തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ഫ്രഞ്ച് പ്രഡിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ രാജ്യത്തെ അഭിസംബോധൻ ചെയ്യാനിരുന്ന ടെലിവിഷൻ പരിപാടി മാറ്റിവെച്ചു. പാരീസ് മേയറായ അന്നെ ഹിഡൽഗോ ഭയാനകമായ തീപിടിത്തമാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമാക്കി.

Image Courtesy: AFP

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്