ആപ്പ്ജില്ല

ഭൂകമ്പം അവസാനിച്ചത് താന്‍ ആവശ്യപ്പെട്ടതുകൊണ്ട്; നന്ദി പറയണമെന്ന് സുവിശേഷകന്‍

തുടരെ തുടരെ ഉണ്ടായ ഭൂകമ്പം വിലക്കിയതു കൊണ്ടാണ് അത് അവസാനിച്ചത്. അല്ലായിരുന്നെങ്കില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് ഒട്ടേറെ ജനങ്ങള്‍ മരിക്കുമായിരുന്നു- സുവിശേഷ പ്രസംഗകന്‍

Samayam Malayalam 1 Nov 2019, 2:18 pm
മനില: ഭൂചലനം ഉണ്ടായപ്പോള്‍ താന്‍ വിലക്കിയതുകൊണ്ടാണ് അത് അവസാനിച്ചതെന്ന് സുവിശേഷ പ്രസംഗകന്റെ അവകാശവാദം. ഫിലിപ്പീന്‍സിലെ മിന്‍ഡാനാവോ ദ്വീപില്‍ തുടര്‍ച്ചയായി ഉണ്ടായ ഭൂചലനം അവസാനിച്ചത് താന്‍ ആവശ്യപ്പെട്ടതുകൊണ്ടാണെന്നാണ് സുവിശേഷകനായ അപ്പോളോ ക്വിബോളി പറയുന്നത്. അതിന് തന്നോട് നന്ദി പറയണമെന്നും അദ്ദേഹം പറയുന്നു. കിംഗ്ഡം ഓഫ് ജീസസിന്റെ സ്ഥാപകനാണ് അപ്പോളോ ക്വിബോളി.
Samayam Malayalam New Project - 2019-11-01T141657.211


ഒക്ടോബര്‍ 30 ന് സംപ്രേക്ഷണം ചെയ്ത രണ്ട് മണിക്കൂര്‍ നീണ്ട ആത്മീയ ടെലിവിഷന്‍ പരിപാടിയായ 'ഗിവ് അസ് ദിസ് ഡേ' യിലാണ് അദ്ദേഹം ഇത് അവകാശപ്പെട്ടത്. 'ഭൂകമ്പം ഉണ്ടായപ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു. ഭൂകമ്പത്തെ ഞാന്‍ വിലക്കി. തുടര്‍ന്ന്, ഭൂകമ്പം അവസാനിച്ചു', അദ്ദേഹം അവകാശപ്പെട്ടു. 'പതിനൊന്ന് മണിക്ക് വീണ്ടും ഭൂകമ്പം ഉണ്ടായി. അപ്പോഴും വിലക്കി. വീണ്ടും അത് അവസാനിച്ചു. അതുകൊണ്ട്, എന്നോട് എല്ലാവരും നന്ദി പറയണം', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്വിബോളി പറയുന്നത് തമാശ ആണോ അതോ യാഥാര്‍ഥ്യം ആണോ എന്നതില്‍ ആര്‍ക്കും വ്യക്തതയില്ല. അദ്ദേഹം അവകാശവാദം തുടര്‍ന്നു. 'നിങ്ങള്‍ എന്നോടാണ് നന്ദി പറയേണ്ടത്. ഞാന്‍ ഭൂകമ്പത്തെ വിലക്കിയില്ലായിരുന്നെങ്കില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് നിങ്ങളെല്ലാവരും മരിക്കുമായിരുന്നു', ക്വിബോളി ആവര്‍ത്തിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്