ആപ്പ്ജില്ല

കുല്‍ഭൂഷണ്‍ കേസ്; അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് പരിഗണിക്കും

കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന നടപടിക്രമങ്ങള്‍ വിശദമായി സമര്‍പ്പിക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്.

TNN 13 Sept 2017, 1:53 pm
ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്‍റെ കേസ് അന്തരാഷ്ട്ര നീതിന്യായ കോടതി ഇന്ന് പരിഗണിക്കും. എഴുതി തയ്യാറാക്കിയ ഇന്ത്യയുടെ വാദങ്ങള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും . കഴിഞ്ഞ ജൂണ്‍ എട്ടിന് ഇന്ത്യയുടെയും പാകിസ്താന്റെയും പ്രതിനിധികളുമായി അന്താരാഷ്ട്ര നീതിന്യായ കോടതി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
Samayam Malayalam icj to resume hearing in kulbhushan jadhav case today
കുല്‍ഭൂഷണ്‍ കേസ്; അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് പരിഗണിക്കും


സപ്തംബര്‍ 13 ന് ഇന്ത്യയുടെ വാദങ്ങള്‍ എഴുതി നല്‍കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ഡിസംബര്‍ 13 നാണ് ഇന്ത്യയുടെ വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പാകിസ്താന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന നടപടിക്രമങ്ങള്‍ വിശദമായി സമര്‍പ്പിക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.

ബുധനാഴ്ച്ച ഉച്ചയോടുകൂടി കേസ് അന്താരാഷ്ട്ര നീതിന്യായ കോടതി പരിഗണിക്കും. കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് അന്തിമ വിധി വരുന്നതുവരെ കോടതി സ്റ്റേ ചെയ്തിരുന്നു. 2016 മാര്‍ച്ച് മൂന്നിനാണ് കുല്‍ഭൂഷണ്‍ യാദവിനെ ചാരപ്രവൃത്തിയാരോപിച്ച് പാകിസ്താന്‍ അറസ്റ്റ് ചെയ്തത്.

ICJ to Resume Hearing in Kulbhushan Jadhav Case Today

The International Court of Justice (ICJ) on Wednesday will resume hearing in the Kulbhushan Jadhav case.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്