ആപ്പ്ജില്ല

ഇന്ത്യയുള്‍പ്പെടെയുളള രാജ്യങ്ങള്‍ തീവ്രവാദത്തിന് ഇര : ട്രംപ്

ഇസ്ലാമിക തീവ്രവാദത്തെ ചെറുക്കാന്‍ മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കണം

TNN 22 May 2017, 12:46 pm
റിയാദ്: ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ തീവ്രവാദത്തിന്‍െ ഇരകളെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൗദി സന്ദര്‍ശനവേളയില്‍ അറബ്-ഇസ്ലാമിക്-യുഎസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ് പെരെടുത്തു പരാമര്‍ശിക്കാതെ പാകിസ്താനെതിരെ ട്രംപ് കടുത്ത വിമര്‍ശനമുന്നയിക്കുകയും ചെയ്തു.
Samayam Malayalam india among countries that are victims of terror says donald trump in saudi arabia
ഇന്ത്യയുള്‍പ്പെടെയുളള രാജ്യങ്ങള്‍ തീവ്രവാദത്തിന് ഇര : ട്രംപ്


സ്വന്തം മണ്ണില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ വേരോടാതിരിക്കാന്‍ എല്ലാ രാജ്യങ്ങളും ജാഗരൂകരായിരിക്കണമെന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്ക ,ഇന്ത്യ ,ഒാസ്ട്രേലിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളെല്ലാം തീവ്രവാദത്തിന്‍റെ ഇരകളാണ്. അമേരിക്കയും ഒട്ടേറെ തവണ തീവ്രവാദ ആക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നിട്ടുണ്.

ഒര്‍ലാന്‍റോ ,ബോസ്റ്റണ്‍ ആക്രമങ്ങളെ അനുസ്മരിച്ച് ട്രംപ് പറഞ്ഞു. 50 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ​നേതാക്കന്മാര്‍ ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. ​ ഇസ്ലാമിക തീവ്രവാദത്തെ ചെറുക്കാന്‍ മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്നും തീവ്രവാദത്തിനെതിരായ പോരാട്ടം വിശ്വാസങ്ങള്‍ തമ്മിലുള്ള പോരാട്ടമല്ലെന്നും നന്മയും തിന്മയും തമ്മിലുളള പോരാട്ടമാണെന്നും ട്രംപ് പ്രസ്താവിച്ചു

India Among Countries That Are Victims Of Terror, Says Donald Trump In Saudi Arabia

US President Donald Trump said, India among the countries that had suffered terror, as he addressed the Arab-Islamic-US summit. He said that countries must ensure that terror groups didn't find sanctuary on their soil.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്