ആപ്പ്ജില്ല

പാകിസ്താനിലെ പുകശല്യം; കുറ്റം ഇന്ത്യന്‍ കര്‍ഷകര്‍ക്ക്

ഇന്ത്യയിലെ കര്‍ഷകര്‍ കച്ചിക്കും മറ്റും തീയിടുന്നതിനാലാണ് പുകയെന്നാണ് അധികൃതര്‍ പറയുന്നത്.

TNN 5 Nov 2017, 2:49 pm
ഇസ്‌ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ അനുഭവപ്പെട്ട പുകശല്യത്തിന് പിന്നില്‍ ഇന്ത്യന്‍ കര്‍ഷകരെന്ന് പാകിസ്താന്‍. ഇന്ത്യയിലെ കര്‍ഷകര്‍ കച്ചിക്കും മറ്റും തീയിടുന്നതിനാലാണ് പുകയെന്നാണ് അധികൃതര്‍ പറയുന്നത്. പുക കാരണം ഇവിടുത്തെ ജനങ്ങള്‍ക്ക് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അതിനെതിരെ നടപടികള്‍ സ്വീകരിച്ചു വരുന്നതായും സിന്‍ഹുവ വാര്‍ത്താ ഏന്‍സിക്ക് നല്‍കിയ അഭിമുഖത്തി​ല്‍ അധികൃതര്‍ വ്യക്തമാക്കി.
Samayam Malayalam indian farmers responsible for smog in pakistan officials
പാകിസ്താനിലെ പുകശല്യം; കുറ്റം ഇന്ത്യന്‍ കര്‍ഷകര്‍ക്ക്


കഴിഞ്ഞ രണ്ടാഴ്ചയായി പുക ശല്യം കൂടുതലാണ്. ഈ പോക്കുപോയാല്‍ പുകശല്യം ഇനിയും കൂടുമെന്നാണ് കരുതുന്നത്. മേഖലയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 357 ആണ്. നൂറു പോയിന്റാണ് പരിധി നിശ്ചയിച്ചിരിക്കുന്നതെങ്കിലും 500ല്‍ കൂടുതല്‍ പോയന്റ് കടന്നേക്കുമെന്ന് ഭയക്കുന്നതായും പ്രാദേശിക നേതൃത്വം അഭിപ്രായപ്പെട്ടു.

സമീപകാലത്ത് വായുമലിനീകരണവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ 18 പേര്‍ മരിച്ചതായും അധികൃതര്‍ പറയുന്നു. ഈ കണക്കുകള്‍ ചൂണ്ടിക്കാണിച്ചാണ് ഇന്ത്യക്കെതിരെ പാകിസ്താന്‍ ആരോപണവുമായി എത്തിയത്.

Indian farmers responsible for smog in Pakistan: Officials

Pakistani officials have said that stubble burning by Indian farmers has caused a thick blanket of smog in Punjab province

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്