ആപ്പ്ജില്ല

മാലിദ്വീപ് അടിയന്തരാവസ്ഥ; ഇന്ത്യന്‍ ജേണലിസ്റ്റ് അറസ്റ്റില്‍

വാർത്താ ഏജൻസി എ.എഫ്.പിയുടെ രണ്ട് റിപ്പോർട്ടർമാരെ തടവിലാക്കി...

TNN 9 Feb 2018, 11:08 pm
ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയും രാഷ്ട്രീയ അസ്ഥിരതയും തുടരുന്ന മാലിദ്വീപില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ തടവിലായെന്ന് റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച്-ഇംഗ്ലീഷ് വാര്‍ത്താ ഏജന്‍സി എഎഫ്‍പി (ഏജന്‍സി ഫ്രാന്‍സ്-പ്രസ്) റിപ്പോര്‍ട്ടര്‍മാരായ മണി ശര്‍മ്മ, അതീഷ് രാവിജി എന്നിവരാണ് മാലിദ്വീപിന്‍റെ ദേശീയ സുരക്ഷ നിയമപ്രകാരം പിടിയിലായതെന്ന് വാര്‍ത്താഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
Samayam Malayalam indian journalist working with afp detained in maldives
മാലിദ്വീപ് അടിയന്തരാവസ്ഥ; ഇന്ത്യന്‍ ജേണലിസ്റ്റ് അറസ്റ്റില്‍


പഞ്ചാബ് സ്വദേശിയാണ് മണി ശര്‍മ്മ. അതീഷ് രാവിജി ലണ്ടനില്‍ നിന്നുള്ളയാളാണ്. ഇന്ത്യന്‍ എംബസി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്