ആപ്പ്ജില്ല

എച്ച് 1 ബി വിസ നിയന്ത്രണം; ട്രംപ് ഭരണകൂടത്തിനെതിരെ കോടതിയെ സമീപിച്ച് 174 ഇന്ത്യക്കാര്‍

ഈ വര്‍ഷം അവസാനം വരെ എച്ച് 1 ബി വിസകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തീരുമാനത്തിനെതിരെയാണ് ഇന്ത്യക്കാരായ 174 പേര്‍ കോടതിയെ സമീപിച്ചത്

Samayam Malayalam 16 Jul 2020, 11:24 am

Samayam Malayalam ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: എച്ച് 1 ബി വിസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ച് ഇന്ത്യന്‍ പൗരന്‍മാര്‍. കുട്ടികള്‍ ഉള്‍പ്പെടെ 174 ഇന്ത്യക്കാരാണ് ട്രംപ് ഭരണകൂടത്തിനെതിരെ കേസ് കൊടുത്തിരിക്കുന്നത്.
സര്‍ക്കാരിന്‍റെ പുതിയ പ്രഖ്യാപനം അനുസരിച്ച് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് എച്ച് 1 ബി വിസ ലഭിക്കില്ലെന്നും അവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.

Also Read: കൊവിഡ്; വീണ്ടും നിയന്ത്രണം കര്‍ശനമാക്കി അമേരിക്ക

ഇന്ത്യന്‍ പൗരന്‍മാരുടെ പരാതി പരിഗണിച്ച കൊളംബിയ ജില്ലാ കോടതി ജഡ്‍ജി ബുധനാഴ്‍ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയ്ക്കും ഹോംലാന്‍ഡ് സെക്യൂരിറ്റി ആക്ടിങ് സെക്രട്ടറി ചാഡ് എഫ് വോള്‍ഫിനും ലേബര്‍ സെക്രട്ടറി യൂജിന്‍ സ്‍കാലിയയ്ക്കും സമണ്‍സ് അയച്ചു. ചൊവ്വാഴ്‍ചയാണ് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വേണ്ടി അഭിഭാഷകര്‍ വാസ്‍ഡെന്‍ ബനിയാസ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

എച്ച് 1 ബി, എച്ച് 4 വിസകള്‍ വിലക്കുന്നത് കുടുംബങ്ങളെ വേര്‍പെടുത്തുകയും അമേരിക്കയുടെ സാമ്പത്തികരംഗത്തെ ബാധിക്കുകയും ചെയ്യുമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Also Read: കൊവിഡ്-19 രണ്ടാം ഘട്ടം കൂടുതല്‍ തീവ്രമാകും

പുതിയ എച്ച് 1 ബി, എച്ച് 4 വിസ നല്‍കുന്നത് നിയന്ത്രിക്കണമെന്ന പ്രസിഡന്‍റിന്‍റെ പ്രഖ്യാപനത്തിനെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അപേക്ഷ നല്‍കിയവര്‍ക്ക് എച്ച് 1 ബി, എച്ച് 4 വിസ അനുവദിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Also Read: യൂറോപ്പിനെ ദുരന്ത ഭൂമിയാക്കിയ നിശബ്‍ദത!

ഈ വര്‍ഷം അവസാനം വരെ എച്ച് 1 ബി വിസ നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ ജൂണ്‍ 22-നാണ് ട്രംപ് ഉത്തരവിട്ടത്. രാജ്യത്ത് തൊഴിലില്ലായ്‍മ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തൊഴില്‍ മാര്‍ക്കറ്റിലെ വിദേശികളുടെ എണ്ണം കുറയ്ക്കണമെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. കൊവിഡ് പ്രതിസന്ധി തുടങ്ങിയതിന് ശേഷം ലക്ഷക്കണക്കിനാളുകള്‍ക്കാണ് അമേരിക്കയില്‍ തൊഴില്‍ നഷ്‍ടമായത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്