ആപ്പ്ജില്ല

ഇന്ത്യന്‍ വംശജയായ കനേഡിയന്‍ യുവതിയ്ക്ക് യുഎസ് വിസ നിഷേധിച്ചു

വെള്ളക്കാരായ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം വെര്‍മോണ്ടിലേക്കു പോകുന്നതിനിടെയാണ് മന്‍പ്രീതിനെ തടഞ്ഞത്.

TNN 9 Mar 2017, 3:03 pm
ഒട്ടാവ: ഇന്ത്യന്‍ വംശജയായ കനേഡിയന്‍ യുവതിയ്ക്ക് യുഎസ് വിസ നിഷേധിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരെ വംശീയാതിക്രമം നടന്നതിനു പിന്നാലെയാണ് കനേഡിയന്‍ യുവതിയ്ക്ക് വിസ നിഷേധിച്ചത്. മോണ്‍ട്രിയലില്‍ താമസിക്കുന്ന 39 കാരിയായ മന്‍പ്രീത് കൗറിനാണ് വിസ നിഷേധിച്ചത്. അതിര്‍ത്തിയില്‍ ഇവരെ തടഞ്ഞ ഉദ്യോഗസ്ഥര്‍ അവരോട് കുടിയേററ വിസ ആവശ്യപ്പെടുകയായിരുന്നു.
Samayam Malayalam indian origin canadian denied entry to us told ive been trumped
ഇന്ത്യന്‍ വംശജയായ കനേഡിയന്‍ യുവതിയ്ക്ക് യുഎസ് വിസ നിഷേധിച്ചു


ആറു മണിക്കൂറോളം അതിര്‍ത്തിയി ല്‍ തങ്ങിയ മന്‍പ്രീത് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് മടങ്ങുകയും ചെയ്തു.
വെള്ളക്കാരായ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം വെര്‍മോണ്ടിലേക്കു പോകുന്നതിനിടെയാണ് മന്‍പ്രീതിനെ തടഞ്ഞത്. തനിക്ക് യുഎസ് വിസ നിഷേധിച്ച കാര്യം അവര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചിട്ടുണ്ട്.

കുടിയേറ്റ വിസയില്ലാതെ അമേരിക്കയില്‍ പ്രവേശിക്കാന്‍ ട്രംപിന്റെ നയം നിങ്ങളെ അനുവദിക്കില്ലെന്ന് അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചതായാണ് അവര്‍ പറയുന്നത്. ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ അതിര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ അധികാരമുണ്ടെന്നാണ് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ ഇറക്കിയ പ്രസ്താവനയിലുളളത്.

Indian-Origin Canadian Denied Entry To US, Told 'I've Been Trumped'

An Indian origin Canadian citizen was barred from entering the US and told to get a immigrant visa if she wanted to cross the border.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്