ആപ്പ്ജില്ല

സ്വവർഗാനുരാഗിയായ ഇന്ത്യക്കാരൻ അയർലൻഡ് പ്രധാനമന്ത്രി

പ്രധാനമന്ത്രിയായിരുന്ന എന്‍ഡ കെന്നി സ്ഥാനമൊഴിഞ്ഞതോടെയാണ് വരാദ്‍കർ മത്സരിച്ചത്

ഡബ്ലിൻ: ഇന്ത്യൻ വംശജൻ ലിയോ വരാദ്‍കർ അയർലൻഡ് പ്രധാനമന്ത്രിയായി ചുമതലയേൽക്കും. 38 കാരനായ ലിയോയുടെ പിതാവ് മുംബൈ സ്വദേശിയും അമ്മ അയർലൻഡ് സ്വദേശിയുമാണ്. നിലവിൽ അയര്‍ലന്‍ഡിന്‍റെ സാമൂഹ്യക്ഷേമ മന്ത്രിയാണ് ലിയോ വരാദ്‍കർ.
Samayam Malayalam leo varadkar
ലിയോ വരാദ്‍കർ


അയർലണ്ടിലെ ഭരണകക്ഷിയായ ഫൈൻ ഗെയിലിന്‍റെ നേതൃ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് വരാദ്‍കർ പ്രധാനമന്ത്രിയാകാനുള്ള സാധ്യത തെളിഞ്ഞത്. പ്രധാനമന്ത്രിയായിരുന്ന എന്‍ഡ കെന്നി സ്ഥാനമൊഴിഞ്ഞതോടെയാണ് വരാദ്‍കർ മത്സരിച്ചത്.

അയർലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകുന്ന വരാദ്‍കർ താൻ സ്വവർഗാനുരാഗിയാണെന്ന് നേരത്തെ പ്രഖ്യാപിച്ച ആളാണ്. പ്രധാനമന്ത്രി പദത്തിലെത്തുന്ന സ്വവർഗാനുരാഗിയായ ആദ്യ വ്യക്തി കൂടിയാണ് വരാദ്‍കർ. ജനവിധിയിലൂടെ സ്വവർഗാനുരാഗത്തിന് നിയമസാധുത നൽകിയ ആദ്യ രാജ്യമാണ് അയർലൻഡ്.

indian-origin leo varadkar to be next ireland prime minister

Leo Varadkar, an Indian origin will become the Prime Minister of Ireland. He declared himself to be a gay.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്