ആപ്പ്ജില്ല

ഇന്തോനേഷ്യയിലെ ദുരന്തം ഭയപ്പെട്ടതിലും വലുത്: മരണസംഖ്യ 832

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിൽ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു

Samayam Malayalam 30 Sept 2018, 1:21 pm
ജക്കാര്‍ത്ത: ഇന്തോനേഷ്യൻ ദ്വീപായ സുലവേസിയിൽ ഉണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 832 ആയതായി ഔദ്യോഗികസ്ഥിരീകരണം. ആദ്യഘട്ടത്തിൽ വിചാരിച്ചിരുന്നതിലും കൂടുതൽ പ്രദേശത്തെ ദുരന്തം ബാധിച്ചതായി മനസ്സിലാക്കിയതോടെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ദുരന്ത നിവാരണ ഏജൻസി പറയുന്നത്.
Samayam Malayalam indonesia tsunami kills 832
ഇന്തോനേഷ്യയിലെ ദുരന്തം ഭയപ്പെട്ടതിലും വലുത്: മരണസംഖ്യ 832


റിക്ടര്‍ സ്കെയിലിൽ 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്ന് ആറ് മീറ്ററോളം ഉയരത്തിലാണ് ദ്വീപിലേയ്ക്ക് തിരമാലകള്‍ അടിച്ചുകയറിയത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിൽ ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നര ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന പാലു നഗരത്തെയും ദുരന്തം ബാധിച്ചിട്ടുണ്ട്. സമീപഗ്രാമമായ ഗോങ്ഗാലയില്‍ 11 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചതായും ദുരന്തനിവാരണ ഏജൻസി വക്താവ് സുടോപോ പുര്‍വോ നുഗ്രോഹോയെ ഉദ്ധരിച്ച് സ്കൈന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കുടുതൽ മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനാലും ഇനിയും ആളുകളെ കണ്ടെത്താനുണ്ടെന്നതിനാലും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോങ്ഗാലയിലും സിഗി, ബുട്ടോങ് പ്രദേശങ്ങളിലും എത്തിപ്പെടാൻ ഇപ്പോഴും ബുദ്ധിമുട്ടുണ്ടെന്നതിനാൽ ഇവിടെ നിന്ന് പൂര്‍ണ്ണവിവരങ്ങള്‍ ലഭ്യമായിട്ടുമില്ല. മരണസംഖ്യ ആയിരം കടന്നേക്കുമെന്ന് ഇൻഡോനേഷ്യൻ വൈസ് പ്രസിഡന്‍റ് ജുസുഫ് കല്ല പറഞ്ഞിരുന്നു.

ദുരിതാശ്വാസകേന്ദ്രങ്ങളിലേയ്ക്ക് ഓരോ മിനിട്ടിലും ആംബുലൻസുകളിൽ മൃതദേഹങ്ങള്‍ എത്തുന്നതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ഭക്ഷ്യവസ്തുക്കള്‍ക്കും കുടിവെള്ളത്തിനും ക്ഷാമം നേരിടുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്