ആപ്പ്ജില്ല

നൂറാഴ്ചയില്‍ കുറച്ചത് 31 കിലോ, ഇയാളാണ് ഡിസ്നി കഥകളിലെ ആ രാജകുമാരന്‍!!!

കാണാന്‍ ഡിസ്നി കഥകളിലെ രാജകുമാരനെ പോലെയുള്ള ഈ സുന്ദരന്‍ ആരാണെന്നല്ലേ?

Samayam Malayalam 10 Apr 2018, 4:48 pm
കാണാന്‍ ഡിസ്നി കഥകളിലെ രാജകുമാരനെ പോലെയുള്ള ഈ സുന്ദരന്‍ ആരാണെന്നല്ലേ? ഇയാളുടെ പേര് ജെഫ്രി കെന്‍ഡല്‍. ഈ ലുക്കില്‍ എത്താന്‍ നൂറാഴ്ചയാണ് എടുത്തത്. ഇതിനിടയില്‍ ഒന്നും രണ്ടുമല്ല, മുപ്പത്തൊന്നു കിലോ ഭാരമാണ് ജെഫ്രി തന്‍റെ ഉടലില്‍ നിന്ന് ഉരുക്കിക്കളഞ്ഞത്!
Samayam Malayalam _d39aa042-3c92-11e8-bac8-9a0e74ac6915

https://www.instagram.com/p/BhPmK3tHzVQ/?taken-by=jeffk8991

തന്‍റെ ബിഫോര്‍/ആഫ്റ്റര്‍ ഫോട്ടോകള്‍ ജെഫ്രി റെഡിറ്റില്‍ പങ്കുവച്ചിരുന്നു. അത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഭാരം മാത്രമല്ല, ഒരുപാട് വിഷമങ്ങളും പിന്നെ മുഖത്തുണ്ടായിരുന്ന ഒരല്‍പം അനാവശ്യ രോമങ്ങളും കൂടൊഴിഞ്ഞു പോയതായി ജെഫ്രി കുറിച്ചു. മികച്ചതായി കരുതുന്ന നേട്ടമാണിത്. എപ്പോഴും നമ്മള്‍ സ്വയം സ്നേഹിക്കാന്‍ പഠിക്കണം എന്നും ജെഫ്രി പറയുന്നു.
https://www.instagram.com/p/Bg8W2adHIMI/?taken-by=jeffk8991

അമിതമായ തടി കാരണം ആളുകള്‍ കളിയാക്കിയിരുന്നു. കൂടാതെ വിഷാദരോഗവും ഉണ്ടായിരുന്നു. ഇതുകാരണം ആത്മവിശ്വാസവും വളരെ കുറവായിരുന്നു.
https://www.instagram.com/p/Bgs5hb7nmQ_/?taken-by=jeffk8991

2015ല്‍ ജെഫ്രിയുടെ അമ്മയ്ക്ക് തലച്ചോറില്‍ ക്ഷതം സംഭവിച്ചു. ഇത് ജെഫ്രിയെ മാനസികമായും ശാരീരികമായും തളര്‍ത്തി. ടെന്‍ഷന്‍ കാരണം മറ്റൊരു ജോലിയും ചെയ്യാതെ എപ്പോഴും വീടിനുള്ളില്‍ തന്നെയായിരുന്നു. ഈ സമയത്താണ് ഒരു സുഹൃത്ത് കൂടെ ജിമ്മില്‍ വരുന്നോ എന്ന് ചോദിക്കുന്നത്. കൂടെ പോയത് എന്തായാലും വെറുതെ ആയില്ലെന്ന് ജെഫ്രി.
https://www.instagram.com/p/BgYVTBRHtkn/?taken-by=jeffk8991
ചെറിയ ചെറിയ എക്സര്‍സൈസുകളില്‍ ആണ് തുടങ്ങിയത്. ദിവസങ്ങള്‍ക്കകം മാറ്റങ്ങള്‍ കണ്ടു തുടങ്ങി.

"ഞാന്‍ പുലര്‍ച്ചെകളില്‍ എഴുന്നേല്‍ക്കാനാരംഭിച്ചു. പക്ഷികളുടെ കളകൂജനങ്ങള്‍ കേട്ട് സൂര്യപ്രകാശമേറ്റ് രാവിലെയുള്ള നടത്തം എന്‍റെ ആത്മാവിനെ ഉണര്‍ത്തി. രാത്രികളില്‍ ഒപ്പം യോഗയും ചെയ്തു തുടങ്ങി"

ജെഫ്രി പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ചെറുപ്പക്കാരുടെ ഹരമാണ് ഈ ചെറുപ്പക്കാരന്‍ ഇപ്പോള്‍. ഡിസ്നി കഥകളിലെ രാജകുമാരനെ പോലെ എന്നാണു ഇയാളെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്