ആപ്പ്ജില്ല

"അവര്‍ ജീവനോടെയുണ്ട്, ഇസ്രായേല്‍ ഉത്തരം പറയണം"; 40 വര്‍ഷമായി കെടാത്ത കാത്തിരിപ്പ്

ഇറാന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇസ്രായേല്‍ അനുകൂല സൈന്യം തട്ടിക്കൊണ്ടുപോയത് 40 വര്‍ഷം മുന്‍പ്. ഇപ്പോഴും ഇവര്‍ ജീവനോടെയുണ്ടെന്ന് ഇറാന്‍. ഐക്യരാഷ്ട്രസഭയുടെ സഹായം തേടി.

Samayam Malayalam 7 Jul 2020, 4:32 pm
ടെഹ്‍റാന്‍: നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തട്ടിക്കൊണ്ടുപോയ നയതന്ത്ര ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ ഐക്യരാഷ്ട്ര സഭയുടെ സഹായം അന്വേഷിച്ച് ഇറാന്‍. ഇസ്രായേല്‍, ലെബനനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നാല് നയതന്ത്ര ഉദ്യോഗസ്ഥരെ കണ്ടെത്താനാണ് ഇറാന്‍ സഹായം അഭ്യര്‍ഥിച്ചത്.
Samayam Malayalam സൈനികർ - AP / Representative Photo
സൈനികർ


Also Read: തലച്ചോറു പഴുക്കുന്ന മാരക രോഗം: മൂക്കിലൂടെ കടക്കുന്ന കുഞ്ഞൻ അമീബ

യുഎന്‍ ഒരു അന്വേഷണ സമിതിയെ നിയോഗിക്കണെന്നാണ് ഇറാന്‍ ആവശ്യപ്പെടുന്നത്. ഇത് കാണിച്ച് യുഎന്‍ സെക്രട്ടറി ജനറലിന് ഇറാന്‍ കത്ത് നല്‍കി. ഇസ്രായേല്‍ ജയിലില്‍ എവിടെയോ ഉദ്യോഗസ്ഥര്‍ തടവുപുള്ളികളായി ഉണ്ടെന്നാണ് ഇറാന്‍ കരുതുന്നത്.

1982 ജൂലൈ നാലിനാണ് നാല് നയതന്ത്ര ഉദ്യോഗസ്ഥരെ വടക്കന്‍ ലെബനനില്‍ നിന്ന് കാണാതായത്. ഇവരെ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ തട്ടിക്കൊണ്ടുപോയെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. അന്താരാഷ്ട്ര റെഡ് ക്രോസ് സംഘടന വിഷയത്തില്‍ അന്വേഷണം നടത്തും. ഇതിന് പിന്തുണ നല്‍കാനാണ് ഇറാന്‍ ശ്രമിക്കുന്നത്. യുഎന്‍, റെഡ്‍ക്രോസ് അന്വേഷണങ്ങളെ പിന്തുണയ്‍ക്കുമെന്ന് ലെബനനും വ്യക്തമാക്കിയിട്ടുണ്ട്.

Also Read: യെമൻ തീരത്തെ 'പ്രേതക്കപ്പൽ'; ചെങ്കടലിലേക്ക്‌ 10 ലക്ഷം ലിറ്റർ ഓയിൽ

ഇസ്രായേല്‍ ലെബനനില്‍ നടത്തിയ അധിനിവേശ സമയത്താണ് തട്ടിക്കൊണ്ടുപോകല്‍ ഉണ്ടായത്. അന്ന് ലെബനനിലെ രാഷ്ട്രീയമായ അസ്ഥിരതകള്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം ടെല്‍ അവീവ് കേന്ദ്രീകരിച്ചുള്ള സൈന്യത്തിനായിരുന്നു. അമേരിക്കയാണ് തട്ടിക്കൊണ്ടുപോകലിന് പിന്തുണ നല്‍കിയതെന്നും ഇറാന്‍ ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്