ആപ്പ്ജില്ല

ഐഎസ് തീവ്രവാദികളെ ഇറാഖ് സൈന്യം മലഞ്ചെരിവില്‍ എറിഞ്ഞ് കൊല്ലുന്നു

മൊസൂള്‍ പിടിച്ചടക്കിയതിനു പിന്നാലെ ഇറാഖി സൈന്യത്തിന്‍റെ നടപടി: വീഡിയോ കാണാം

TNN 15 Jul 2017, 6:42 pm
മൊസൂള്‍: ഇറാഖി സൈനികര്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ മലഞ്ചെരിവില്‍ എറിഞ്ഞ് കൊല്ലുന്നതായി ആരോപണം. അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലാണ് തീവ്രവാദികളെ കൊക്കയിലെറിഞ്ഞ് കൊല്ലുന്നതായി ചിത്രീകരിച്ചിരിക്കുന്നത്. സംഭവത്തെപ്പറ്റി ഇറാഖ് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു.
Samayam Malayalam isis militants filmed being thrown to their deaths over cliff in mosul
ഐഎസ് തീവ്രവാദികളെ ഇറാഖ് സൈന്യം മലഞ്ചെരിവില്‍ എറിഞ്ഞ് കൊല്ലുന്നു


ഇറാഖ് സൈന്യത്തിന്‍റെ വേഷമണിഞ്ഞ ചിലര്‍ ഏതാനും പേരെ മര്‍ദ്ദിക്കുന്നതും മലഞ്ചെരുവില്‍ കൊണ്ടുവന്ന് താഴേക്കിടുന്നതും വീഡിയോയില്‍ കാണാം. താഴെ ഒരു മൃതദേഹം കിടക്കുന്നതും ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. ആറു മാസത്തിലധികം നീണ്ടുനിന്ന രൂക്ഷമായ ഏറ്റമുട്ടലിനൊടുവില്‍ അടുത്തിടെയാണ് ഇറാഖ് സൈന്യം ഐഎസില്‍നിന്ന് മൊസൂള്‍ നഗരം പിടിച്ചെടുത്തത്.

ഇറാഖി സൈനികര്‍ മനുഷ്യാവകാശലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ഇറാഖിന്‍റെ സംയുക്ത സൈനിക ദൗത്യത്തിന്‍റെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്യ റസൂര്‍ പറഞ്ഞു. വീഡിയോ വ്യാജമാകാമെന്നും മൊസൂള്‍ നഗരം ഇറാഖ് സൈന്യം പിടിച്ചെടുത്തതില്‍നിന്ന് ശ്രദ്ധ തിരിക്കാനായി ഇത് പ്രചരിപ്പിക്കുന്നതാവാമെന്നും അദ്ദേഹം പറഞ്ഞു.



Isis militants filmed being thrown to their deaths over cliff in Mosul

The Iraqi government is investigating torture and rights abuses after security forces apparently threw Isis militants over a cliff in Mosul.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്