ആപ്പ്ജില്ല

പൗരന്‍മാര്‍ക്ക് സൗദിയിലേക്ക് പോകാം; ചരിത്ര പ്രഖ്യാപനവുമായി ഇസ്രായേല്‍

ഹജ്ജ്-ഉംറ നിര്‍വഹിക്കുന്നതിനും ബിസിനസ് ആവശ്യങ്ങള്‍ക്കായി 90 ദിവസവുമാണ് ഇസ്രായേലെ പൗരന്‍മാര്‍ക്ക് സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്താനാവുക.

Samayam Malayalam 27 Jan 2020, 1:34 pm

Samayam Malayalam israel

ജറുസലേം: ഇസ്രായേല്‍ പൗരന്‍മാര്‍ക്ക് ഇനി സൗദി അറേബ്യ സന്ദര്‍ശിക്കാം. ചരിത്രത്തിലാദ്യാമായാണ് ഇസ്രായേല്‍ സ്വന്തം പൗരന്‍മാര്‍ക്ക് സൗദിയിലേക്ക് പോകാന്‍ അനുവാദം നല്‍കുന്നത്. ചില വ്യവസ്ഥകളോടയാണ് അനുമതി നല്‍കുന്നത്.
Also Read: പിതൃസഹോദരിയെ വധിച്ചിട്ടില്ല; ആറുവര്‍ഷത്തിന് ശേഷം കിമ്മിനൊപ്പം പൊതുവേദിയില്‍

ഹജ്ജ് -ഉംറ കര്‍മം നിര്‍വഹിക്കുന്നതിനോ അല്ലെങ്കില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി 90 ദിവസം വരെയോ സൗദിയില്‍ സന്ദര്‍ശനം നടത്താം. ഇസ്രായേല്‍ ആഭ്യന്തര മന്ത്രി അര്‍യെ ദേറിയാണ് ഇക്കാര്യം അറിയിച്ചത്. യാത്രയ്ക്ക് സൗദി അധികൃതരുടെ അനുമതി കൂടി ആവശ്യമുണ്ട്.

ഇസ്രായേലിലെ അറബ് വംശജര്‍ സൗദിയിലേക്ക് യാത്ര ചെയ്യാറുണ്ട്. എന്നാല്‍ ഇസ്രായേല്‍ സര്‍ക്കാരിന്‍റെ അനുമതിയില്ലാതെയാണ് ഈ യാത്രകളെല്ലാം.
Also Read: അമേരിക്കയില്‍ കൊറോണ രോഗിയെ ചികിത്സിക്കാന്‍ റോബോട്ട്

പശ്ചിമേഷ്യയില്‍ യുഎസ് സമാധാന പദ്ധതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് ഇസ്രായേലിന്‍റെ പ്രഖ്യാപനം. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തിയിരുന്നു. പദ്ധതിക്ക് ട്രംപ് സൗദിയുടെ പിന്തുണയും തേടിയേക്കും.

ഇസ്രായേലും സൗദി അറേബ്യയും തമ്മില്‍ ഔദ്യോഗിക നയതന്ത്ര ബന്ധമില്ല. എന്നാല്‍ ഇരു രാജ്യങ്ങള്‍ക്കും ഇറാനുമായി ശത്രുതയുണ്ട്. ഇത് മുതലെടുത്ത് ഇസ്രായേലിനെയും സൗദിയെയും ഒരുമിച്ച് കൊണ്ടുവരാനാണ് ട്രംപിന്‍റെ ശ്രമം.

Also Read: കൊറോണ വൈറസ്; ചൈനയില്‍ മരണം 80; രോഗബാധിതര്‍ 2774

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്