ആപ്പ്ജില്ല

ഇസ്രയേലില്‍ തീക്കാറ്റ്​; നിരവധി ആളുകളെ ഒഴിപ്പിച്ചു

ഇസ്രയേലില്‍ തീക്കാറ്റ് പടര്‍ന്ന് പിടിച്ച്‌ വ്യാപക നാശനഷ്ടം. ചൊവ്വാഴ്ച തുടങ്ങിയ അഗ്നിബാധ

TNN 24 Nov 2016, 9:46 pm
ജറുസലേം: ഇസ്രയേലില്‍ തീക്കാറ്റ് പടര്‍ന്ന് പിടിച്ച്‌ വ്യാപക നാശനഷ്ടം. ചൊവ്വാഴ്ച തുടങ്ങിയ അഗ്നിബാധ ഇപ്പോഴും തുടരുന്നു. കുട്ടികളും മുതിര്‍ന്നവര്‍ക്കും ശ്വാസതടസം അനുഭവപ്പെട്ടു. തീ പിടുത്തത്തില്‍ നൂറു കണക്കിന് വീടുകളും കെട്ടിടങ്ങളും നശിച്ചു. പ്രദേശത്ത് നിന്ന് പതിനായില്‍പരം ആളുകളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചിട്ടുണ്ട്.
Samayam Malayalam israel fires tens of thousands flee as fires hit haifa
ഇസ്രയേലില്‍ തീക്കാറ്റ്​; നിരവധി ആളുകളെ ഒഴിപ്പിച്ചു


ചിലര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും കൃത്യമായ വിവരമില്ല. വടക്കന്‍ ഇസ്രയേലിലെ കാര്‍മല്‍ വനത്തില്‍ ചൊവ്വാഴ്ചയോടെ ആരംഭിച്ച തീ മറ്റിടങ്ങളിലേക്ക് വ്യാപിച്ചതാണ് സ്ഥിതി രൂക്ഷമാക്കിയത്. തീ അണയ്ക്കുന്നതിനായി നാല് പൊലിസ് കാറുകളും എട്ട് ഫയര്‍ ട്രക്കുകളും രണ്ടു വിമാനങ്ങളും എത്തിയിട്ടുണ്ട്. ഈ നഗരത്തിലേക്കുള്ള റോഡുകളെല്ലാം അടച്ചിട്ടു.

നിരവധി നഗരങ്ങളെയും ഗ്രാമങ്ങളെയും ഇതിനകം തീ തിന്നുകഴിഞ്ഞു. ചൂട് കൂടിയതും കാറ്റ് വര്‍ധിച്ചതും തീ പടരാന്‍ കാരണമായി. തീപിടുത്തം ഉണ്ടാവാനിടയായ സാഹചര്യത്തെക്കുറിച്ച്‌​ പൊലീസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.



English Summary: Tens of thousands of people are evacuated as wild fires reach the Israeli city of Haifa

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്