ആപ്പ്ജില്ല

ഇസ്രായേല്‍ ചുവപ്പ് പരവതാനി വിരിച്ച് മോദിയെ സ്വീകരിക്കും

മാര്‍പ്പാപ്പയ്ക്കും യുഎസ് പ്രസിഡ്‍റിനും നല്‍കിയതു പോലെയുളള സ്വീകരണമാണ് മോദിയ്ക്കും നല്‍കുന്നതെന്നാണ് സൂചന.

TNN 4 Jul 2017, 10:27 am
ജറുസലേം: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഗംഭീര വരവേല്‍പ്പ് നല്‍കാനൊരുങ്ങി ഇസ്രായേല്‍. ഇന്ന് ഉച്ചയോടെ മോദി ഇസ്രായേലില്‍ വിമാനമിറങ്ങും. ബെൻ ഗുർയോൻ വിമാനത്താവളത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ട് മോദിയെ സ്വീകരിക്കാനെത്തും. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന പ്രത്യേകതകൂടി മോദിയുടെ സന്ദര്‍ശനത്തിനുണ്ട്. അതു കൊണ്ടു തന്ന
Samayam Malayalam israel rolls out red carpet for pm modis historic visit
ഇസ്രായേല്‍ ചുവപ്പ് പരവതാനി വിരിച്ച് മോദിയെ സ്വീകരിക്കും

ചരിത്രപരമായ ഇൗ സന്ദര്‍ശനത്തിന് പ്രൗഡ ഗംഭീരമായ വരവേല്‍പ്പാണ് ഒരുക്കിയിരിക്കുന്നത്.

മാര്‍പ്പാപ്പയ്ക്കും യുഎസ് പ്രസിഡ്‍റിനും നല്‍കിയതു പോലെയുളള സ്വീകരണമാണ് മോദിയ്ക്കും നല്‍കുന്നതെന്നാണ് സൂചന. ട്രംപിനു നല്‍കാത്ത ചുവപ്പ് പരവതാനി വിരിച്ചുളള പ്രത്യേക സ്വീകരണവും മോദിയ്ക്കായി ഒരുക്കിയിട്ടുണ്ട്. ഇന്ത്യ–ഇസ്രയേല്‍ നയതന്ത്രബന്ധത്തിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്‍റെ ഭാഗമായാണു മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനു മോദി ഇസ്രായേലിലെത്തുന്നത്.

'എന്റെ സുഹൃത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലെത്തും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ എന്നാണ് മോദിയുടെ സന്ദര്‍ശനത്തെ കുറിച്ച് നെതന്യാഹു ട്വിറ്ററില്‍ കുറിച്ചത്. സുരക്ഷ, കൃഷി, ഊര്‍ജം, ജലം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ മോദിയുടെ സന്ദര്‍ശനം സഹായിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ബുധനാഴ്ചയാണു മോദി–നെതന്യാഹു നയതന്ത്രചര്‍ച്ചയും സംയുക്ത വാര്‍ത്താസമ്മേളനവും. സൈബര്‍ സുരക്ഷ, കൃഷി, ആരോഗ്യം ,വാണിജ്യം, ഭീകരവിരുദ്ധ നീക്കങ്ങള്‍ എന്നിവയില്‍ പരസ്പര സഹകരണത്തുള്ള ചര്‍ച്ചകള്‍ നടക്കും. പ്രതിരോധ രംഗത്തുള്ള സഹകരണമാണ് ഇരു രാജ്യങ്ങളും ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യയിലെ ജൂതവിഭാഗക്കാരും മോദിയുടെ സന്ദര്‍ശനത്തെ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.

Israel rolls out red carpet for PM Modi's 'historic' visit

As Prime Minister Narendra Modi embarks on his first visit to Israel on Tuesday, the middle-eastern country has already hailed the bilateral meet as "successful and historic."

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്