ആപ്പ്ജില്ല

യുനെസ്കോയിൽ നിന്നും പുറത്തേയ്ക്ക് പോകാനൊരുങ്ങി ഇസ്രയേൽ

ഇസ്രയേൽ വിരുദ്ധനിലപാടിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസമാണ് യുഎസ് പിന്മാറ്റം പ്രഖ്യാപിച്ചത്.

TNN 13 Oct 2017, 1:07 pm
പാലസ്തീന് അംഗത്വം നല്‍കിയതിലെ അസ്വാരസ്യങ്ങളിൽ മനംനൊന്ത് അമേരിക്കയ്ക്കു പിന്നാലെ യുഎസും ഐക്യരാഷ്ട്രസംഘടനയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരികസംഘടനയായ യുനെസ്കോയിൽ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചു. അമേരിക്കയ്ക്കൊപ്പം തന്നെ പുറത്തേയ്ക്കു പോകാനുള്ള നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കാനായി ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചു.
Samayam Malayalam israel to quit unesco
യുനെസ്കോയിൽ നിന്നും പുറത്തേയ്ക്ക് പോകാനൊരുങ്ങി ഇസ്രയേൽ


പാരമ്പര്യത്തെ സംരക്ഷിക്കുന്നതിനുപകരം തകര്‍ക്കുന്ന യുനെസ്കോയിൽ നിന്നുള്ള യുഎസിൻ്റെ പിന്മാറ്റം സ്വാഗതാര്‍ഹമാണെന്ന് അഭിപ്രായപ്പെട്ട നെതന്യാഹു അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ചു. യുനെസ്കോ അസംബന്ധങ്ങളുടെ കൂത്തരങ്ങാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലസ്തീന് അംഗത്വം നല്‍കിയതിനെത്തുടര്‍ന്ന് ഇസ്രയേൽ വിരുദ്ധനിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് യുഎസ് സംഘടനയിൽ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചത്.

USA Withdraws from UNESCO

Following US, Israel announced its exit from UNESCO for admitting Pal

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്