ആപ്പ്ജില്ല

കൊവിഡ്-19: ജപ്പാന്‍ ആറ് മാസം അടച്ചിടുമോ? കാത്തിരിക്കുന്നത് കഠിന പരീക്ഷ

ആറ് മാസം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സാധ്യതയെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍. സാമ്പത്തിക രംഗം തകരാതിരിക്കാന്‍ ലക്ഷ്യമിട്ട് ജപ്പാന്‍. പുതിയ പാക്കേജ് പ്രഖ്യാപിക്കും. മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍.

Samayam Malayalam 6 Apr 2020, 2:43 pm
ടോക്യോ: കൊറോണ വൈറസ് ചെറുക്കാന്‍ കഠിനമായ പരിഷ്‍കാരങ്ങള്‍ക്ക് ജപ്പാന്‍ ഒരുങ്ങുന്നു. ആറ് മാസം വരെ നീളുന്ന ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് യോമിരി ഷിംബുന്‍ ദിനപത്രം ആണ് റിപ്പോര്‍ട്ട് ചെയ്‍തത്. ജപ്പാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ഇതുവരെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ല.
Samayam Malayalam Spread of coronavirus disease (COVID-19) in Japan
ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ അബെ - Reuters


Also Read: കൊറോണ വൈറസ് തത്സമയ വിവരങ്ങൾ

കൊവിഡ് പ്രതിരോധിക്കാന്‍ അടച്ചിടല്‍ മാത്രമാകില്ല ജപ്പാന്‍ പ്രഖ്യാപിക്കുക. സാമ്പത്തിക പാക്കേജ് കൂടെ പ്രതീക്ഷിക്കാം - ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‍സ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

3500 പേര്‍ക്കാണ് ഇതുവരെ ജപ്പാനില്‍ കൊവിഡ്-19 കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. 85 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ ചെറിയ സംഖ്യയാണെങ്കിലും അതിവേഗം വൈറസ് പടരുന്നുണ്ടെന്നാണ് ഷിന്‍സൊ അബെ സര്‍ക്കാര്‍ കരുതുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രമായ ടോക്യോ നഗരത്തില്‍ 1000 കേസുകള്‍ ആണ് പുതുതായി റിപ്പോര്‍ട്ട് ചെയ്‍തിട്ടുള്ളത്.

Also Read: ഗാസയ്ക്ക് വേണ്ടി അപേക്ഷ, കൊറോണയാണ് ഉപരോധം മാറ്റൂ!

ജപ്പാനില്‍ അടിയന്തരാവാസ്ഥ പ്രഖ്യാപിക്കണം എന്ന് തന്നെയാണ് പൊതു അഭിപ്രായവും. ജെഎന്‍എന്‍ എന്ന ടെലിവിഷന്‍ ചാനല്‍ നടത്തിയ സര്‍വേ അനുസരിച്ച് 80 ശതമാനം ആളുകള്‍ അടിയന്തരാവസ്ഥയെ അനുകൂലിക്കുന്നുണ്ട്. 12 ശതമാനം പേര്‍ മാത്രമാണ് എതിര്‍ക്കുന്നത്. അബെ ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാടുകള്‍ പോരെന്നാണ് അധികം പേരുടെയും അഭിപ്രായം. ഇത് മറികടക്കാനും പ്രധാനമന്ത്രിക്ക് കഴിയണം.

ഏപ്രില്‍ ആദ്യവാരം തന്നെ ജപ്പാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമായിരുന്നു എന്നാണ് ആരോഗ്യ വിദഗ്‍ധരെ ചൂണ്ടിക്കാട്ടി റോയിറ്റേഴ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്