ആപ്പ്ജില്ല

ക്യാന്‍സറുണ്ടാക്കിയ ജോണ്‍സണ്‍ & ജോണ്‍സണ് 110 മില്യണ്‍ പിഴ

ടാൽക് ഉൽപ്പന്നങ്ങൾ അണ്ഡാശയ ക്യാൻസറുണ്ടാക്കി...

Bloomberg 5 May 2017, 9:45 am
ഡിട്രോയിറ്റ് (അമേരിക്ക): ശിശുക്കള്‍ക്കും അമ്മമാര്‍ക്കുമുള്ള ആരോഗ്യ പരിചരണ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ആഗോള ബ്രാന്‍ഡ് ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ് എതിരെ നിര്‍ണായക കോടതി വിധി.
Samayam Malayalam johnson and johnson loses 110 million verdict over talc cancer link claim
ക്യാന്‍സറുണ്ടാക്കിയ ജോണ്‍സണ്‍ & ജോണ്‍സണ് 110 മില്യണ്‍ പിഴ


ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ഉല്‍പ്പന്നങ്ങള്‍ അണ്ഡാശയ ക്യാന്‍സറിന് കാരണമായെന്ന് കാണിച്ച് യു.എസ് സ്വദേശിനി നല്‍കിയ പരാതിയിലാണ് വിധി. കമ്പനിയുടെ ടാല്‍കം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ഉണ്ടായ ക്യാന്‍സറിന് നഷ്‍ട പരിഹാരമായി 110 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ നല്‍കാനാണ് വിധി.

കമ്പനിക്കായി അമേരിക്കയില്‍ ടാല്‍കം നിര്‍മിക്കുന്ന ഇമെറിസ് ടാല്‍ക് അമേരിക്ക എന്ന കമ്പനിയാണ് ശിക്ഷിക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ ഹെല്‍ത്ത്-കെയര്‍ കമ്പനികളിലൊന്നാണ് ജോണ്‍സൺ & ജോണ്‍സണ്‍. ലോകത്ത് വിവിധ രാജ്യങ്ങളിലായി മൂവായിരത്തോളം നിയമയുദ്ധങ്ങള്‍ കമ്പനി നേരിടുന്നുണ്ട്.

Johnson and Johnson loses $110 million verdict over talc cancer-link claim

Johnson & Johnson was ordered by a St. Louis jury to pay more than $110 million to a Virginia woman who blamed her ovarian cancer on the company’s talcum products.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്