ആപ്പ്ജില്ല

ലൈംഗികാപവാദം: കെന്‍റക്കി നിയമസഭാംഗം ജീവനൊടുക്കി

2013 ല്‍ തന്നെ ജോണ്‍സണ്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് മറ്റൊരു യുവതി ആരോപണം ഉയര്‍ത്തിയിരുന്നു

TNN 14 Dec 2017, 2:33 pm
കെന്‍റക്കി: കെന്‍റക്കി സംസ്ഥാന നിയമസഭ റിപ്പബ്ലിക്കന്‍ പ്രതിനിധി ലൈംഗികാപവാദത്തെ തുടര്‍ന്ന് ജീവനൊടുക്കി.ഡാന്‍ ജോണ്‍സണ്‍(57) ആണ് 17 കാരിയെ മാനഭംഗപ്പെടുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്.
Samayam Malayalam kentucky lawmaker who was accused of molesting a teenage girl likely killed himself
ലൈംഗികാപവാദം: കെന്‍റക്കി നിയമസഭാംഗം ജീവനൊടുക്കി


കഴിഞ്ഞ ദിവസം വൈകിട്ട് ഡാന്‍ ജോണ്‍സണ്‍ കെന്‍റക്കി മൗണ്ട് വാഷിങ്ടണ്‍ ഗ്രീന്‍ വെല്‍ ഫോര്‍ഡ് റോസിലുള്ള പാലത്തിനു സമീപം കാര്‍ നിര്‍ത്തി പുറത്തിറങ്ങി സ്വയം വെടിവെച്ചു ജീവനൊടുക്കുകയായിരുന്നുവെന്ന് ബുള്ളിറ്റ് കൗണ്ടി കൊറോണര്‍ ഡേവ് വില്യംസ് പറഞ്ഞു

റിലീജിയസ് ലിബര്‍ട്ടി പബ്ലിക്ക് സ്‌കൂളുകളില്‍ ബൈബിള്‍ വായനക്ക് അനുകൂലമായി ബില്ല് അവതരിപ്പിച്ച് ജോണ്‍സണ്‍ ശ്രദ്ധേയനായിരുന്നു. 2013 ല്‍ തന്നെ ജോണ്‍സണ്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് മറ്റൊരു യുവതി ആരോപണം ഉയര്‍ത്തിയിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നും രാജിവെക്കില്ലെന്നുമാണ് ജോണ്‍സണ്‍ പറഞ്ഞിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്