ആപ്പ്ജില്ല

കിം ജോങ് ഉന്‍ എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയില്‍; ഉത്തര കൊറിയ പുറത്താക്കിയ നയതന്ത്ര പ്രതിനിധി

ഇത്രയും ദിവസം പൊതുവേദിയില്‍ വരാതിരിക്കണമെങ്കില്‍ കിം ജോങ് ഉന്നിന് സ്വയം എഴുന്നേല്‍ക്കാല്‍ പോലും പറ്റാത്ത സ്ഥിതിയായിട്ടുണ്ടാകുമെന്ന് മുന്‍ ഉത്തര കൊറിയന്‍ നയതന്ത്ര പ്രതിനിധി

Samayam Malayalam 29 Apr 2020, 2:31 pm

സോള്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഇപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരിക്കുമെന്ന് ഉത്തര കൊറിയ പുറത്താക്കിയ നയതന്ത്ര പ്രതിനിധി. ''കിം ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ടോ എന്നൊന്നും അറിയില്ല. പക്ഷേ ഒന്നുറപ്പാണ് കിം ഇപ്പോല്‍ സ്വയം നില്‍ക്കാനോ നടക്കാനോ പറ്റാത്ത സ്ഥിതിയിലായിരിക്കും.'' - നേരത്തെ ഉത്തര കൊറിയ പുറത്താക്കിയ നയന്ത്ര പ്രതിനിധി തായെ യോങ് ഹോ പറഞ്ഞു.
Samayam Malayalam kim


Also Read: ദുരൂഹതയുടെ പച്ച ട്രെയിന്‍

യോങ് ഹോ ഏപ്രിലില്‍ നടന്ന ദക്ഷിണ കൊറിയന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. ഉത്തര കൊറിയന്‍ നേതാവിന്‍റെ ഈ അപ്രത്യക്ഷമാകല്‍ അസാധാരണമാണെന്ന് ഹോ പറയുന്നു.

COVID-19 LATEST UPDATES
കിം ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്തകള്‍ ദക്ഷിണ കൊറിയയും അമേരിക്കയും ചൈനയും തള്ളിക്കളഞ്ഞിരുന്നു. കിമ്മിന്‍റെ കുടുംബാംഗങ്ങള്‍ക്കും അടുത്ത അനുയായികള്‍ക്കും മാത്രമെ സത്യം അറിയാന്‍ സാധിക്കൂ എന്നും യോങ് ഹോ പറഞ്ഞു.

Also Read: കിം ജോങ് ഉന്‍ എവിടെ?

ഉത്തര കൊറിയ സ്ഥാപകനും മുത്തച്ഛനുമായ കിം ഇല്‍ സുങ്ങിന്‍റെ ജന്മവാര്‍ഷിക ചടങ്ങിന് കിം എത്താതിരുുന്നത് ഗുരുതരമായ എന്തോ സംഭവിച്ചതിന്‍റെ സൂചന തന്നെയാണെന്നും ഹോ പറയുന്നു.

ഏപ്രില്‍ 11-ന് പ്യോങ്‍യാങ്ങില്‍ പാര്‍ട്ടി യോഗത്തിലാണ് കിം അവസാനമായി പങ്കെടുത്തത്. ഏപ്രില്‍ 15-ന് കിം ഇല്‍ സുങ്ങിന്‍റെ ജന്‍മവാര്‍ഷിക ചടങ്ങില്‍ കാണാതായതോടെയാണ് കിമ്മിന്‍റെ ആരോഗ്യം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയത്.

Also Read: കിം ജോങ് ഉന്‍ മരിച്ചെന്ന് ചൈനീസ് മാധ്യമപ്രവര്‍ത്തക

ഏപ്രില്‍ 12-ന് ഹൃദയശസ്ത്രക്രിയക്ക് വിധേയനായ കിം ഗുരുതരാവസ്ഥയിലാണെന്നാണ് ദക്ഷിണ കൊറിയന്‍ മാധ്യമമായ ഡെയിലി എന്‍കെ റിപ്പോര്‍ട്ട് ചെയ്‍തത്. അമേരിക്കയും ദക്ഷിണ കൊറിയയും ഈ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു. ചൈന ഉത്തര കൊറിയയിലേക്ക് വിദഗ്‍ധ സംഘത്തെ അയച്ചിട്ടുണ്ട്.

നേതാവിന്‍റെ ആരോഗ്യം സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ച് ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്