ആപ്പ്ജില്ല

ഇന്തോനേഷ്യയിൽ വിമാനാപകടം: വിമാനത്തിൽ 189 യാത്രക്കാര്‍

പറന്നുയര്‍ന്ന് 13 മിനിട്ടിനകം അപകടം

Samayam Malayalam 29 Oct 2018, 9:10 am
ജക്കാര്‍ത്ത: ഇൻഡോനേഷ്യയിൽ ലയൺ എയര്‍ കമ്പനിയുടെ യാത്രാവിമാനം തകര്‍ന്നു വീണു. ജക്കാര്‍ത്തയിൽ നിന്ന് ബങ്കാ ദ്വീപിലെ പങ്കാൽ പിനാങ്കിലേയ്ക്ക് പോയ ലയൺ എയര്‍ ജെ ടി 610 വിമാനം കടലിൽ തകര്‍ന്നു വീഴുകയായിരുന്നു. പറന്നുയര്‍ന്ന് 13 മിനിട്ടിനകമായിരുന്നു അപകടം. 8 ജീവനക്കാര്‍ ഉള്‍പ്പെടെ 189 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
Samayam Malayalam lion air flight crashed in indonesia after take off from jakarta
ഇന്തോനേഷ്യയിൽ വിമാനാപകടം: വിമാനത്തിൽ 189 യാത്രക്കാര്‍


പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. രാവിലെ 6.33നാണ് വിമാനവുമായി എയർ ട്രാഫിക് കൺട്രോള്‍ റൂമിൽ നിന്ന് അവസാന ആശയവിനിമയം നടന്നത്. അധികൃതര്‍ വിമാനം തകര്‍ന്നു വീണതായി സ്ഥിരീകരിച്ചു. ബോയിങ് 7373 മാക്സ് 8 വിമാനമാണ് തകര്‍ന്നു വീണത്.


പടിഞ്ഞാറൻ ജാവ പ്രവിശ്യയിലെ കരവാങിന് സമീപത്തു വെച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. ഈ പ്രദേശത്ത് വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് വിമാനത്തിനായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന ഒരു ബോട്ടിലെ ജീവനക്കാർ വിമാനം തകർന്നു വീഴുന്നത് കണ്ടതായി അറിയിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്