ആപ്പ്ജില്ല

സംശയകരമായ സംഭാഷണം ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

വിമാനത്തിൽ നിന്ന് യാത്രക്കാരെ മുഴുവൻ ഒഴിപ്പിക്കുകയും സംശയം തോന്നിയ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

TNN 11 Jun 2017, 12:47 pm
സംശയകരമായ സംഭാഷണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്ലൊവാനിയയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട ഈസി ജെറ്റ് യാത്രാവിമാനം ജർമ്മനിയിൽ തിരിച്ചിറക്കി. തുടർന്ന് വിമാനത്തിൽ നിന്ന് യാത്രക്കാരെ മുഴുവൻ ഒഴിപ്പിക്കുകയും സംശയം തോന്നിയ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മൂന്നുപേരും ഭീകര പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കുന്ന കാര്യം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.
Samayam Malayalam london bound plane diverted over suspicious conversation 3 arrested
സംശയകരമായ സംഭാഷണം ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി


പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. മൂന്നുപേരുടെയും സംഭാഷണം എന്തിനെകുറിച്ചാണെന്ന് പോലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന മറ്റ് 151 യാത്രക്കാരെയും പോലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സംഭവത്തെ തുടർന്ന് ഏഴു മണിക്കും 10 മണിക്കും ഇടയിൽ വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെല്ലാം താറുമാറിലായി. ഇതേതുടർന്ന് ഇരുപതോളം വിമാനങ്ങളുടെ സർവീസും വൈകി.

സംശകരമായി പെരുമാറിയ മൂന്നുപേരുടെയും ബാഗുകൾ ബോംബ് സ്ക്വാർഡ് പരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ സംശയകരമായ ഒന്നും തന്നെ കണ്ടെത്താനായില്ല. യൂറോപ്യൻ രാജ്യങ്ങളിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജർമ്മനിയിൽ കനത്ത സുരക്ഷ പ്രഖ്യാപിച്ചിരിക്കുകയാണ്.

London-Bound Plane Diverted Over 'Suspicious Conversation', 3 Arrested

A London-bound easyJet flight was diverted to Cologne Saturday evening due to a "suspicious conversation" heard on board, with passengers evacuated on emergency slides and three men arrested, German police said.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്