ആപ്പ്ജില്ല

സൗദിയില്‍ മലയാളികള്‍ക്ക് പ്രതിസന്ധി

പദ്ധതി നടപ്പാക്കുന്നത് സെപ്റ്റംബര്‍ 11 മുതൽ അഞ്ച് ഘട്ടങ്ങളിലായി

TNN 30 Jan 2018, 3:01 pm
ജിദ്ദ: സൗദി അറേബ്യ കൂടുതൽ മേഖലകളിലേയ്ക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു. പന്ത്രണ്ടു തരം സ്ഥാപനങ്ങളിലേയ്ക്കു കൂടി സ്വദേശിവത്കരണം വ്യാപിക്കുന്നതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിസന്ധിയിലാകും. സെപ്റ്റംബര്‍ 11 മുതൽ അഞ്ച് മാസത്തിനുള്ളിൽ പല ഘട്ടങ്ങളായാണ് തീരുമാനം നടപ്പാക്കുക.
Samayam Malayalam malayalees afraid as saudi arabia announces nitaqat entension
സൗദിയില്‍ മലയാളികള്‍ക്ക് പ്രതിസന്ധി


സ്വന്തം നാട്ടുകാരായ യുവതി യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാനുള്ള സൗദി ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനവും. ആദ്യ ഘട്ടമായ സെപ്റ്റംബർ 11 മുതൽ വാഹനം, മോട്ടോർ ബൈക്കുകൾ എന്നിവ വിൽക്കുന്ന കട, റെഡിമെയ്ഡ് വസ്ത്രക്കട, ഹോം– ഓഫിസ് ഫർണിച്ചർ കടകൾ എന്നിവയാണ് സ്വദേശിവത്കരിക്കുക. രണ്ടാം ഘട്ടത്തിൽ നവംബർ ഒമ്പതു മുതൽ ഇലക്ട്രിക്, ഇലക്ട്രോണിക് കടകൾ, കണ്ണട കടകൾ, വാച്ച് കടകൾ എന്നിവ കൂടി സ്വദേശിവത്കരിക്കും. അവസാന ഘട്ടം നടപ്പിലാക്കുന്ന 2019 ജനുവരി ഏഴിന് മെഡിക്കൽ ഉപകരണങ്ങള്‍, കെട്ടിടനിര്‍മാണവസ്തുക്കള്‍, ഓട്ടോ സ്പെയര്‍ പാര്‍ട്സ്, മധുരപലഹാരങ്ങള്‍, പരവതാനികള്‍ എന്നിവ വിൽക്കുന്ന കടകളിൽ നിന്നും വിദേശികള്‍ പുറത്താകും.

മുൻപ് മൊബൈൽ ഫോൺ, സ്വർണാഭരണം, സ്ത്രീകൾക്കുള്ള സാധനങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകളിൽ ഇതിനകം സ്വദേശിവത്കരണം നടപ്പാക്കിക്കഴിഞ്ഞു.

പുതുതായി സ്വദേശിവത്കരിക്കുന്ന കടകളിലും ആദ്യഘട്ടത്തിലേതിനു സമാനമായി വനിതാ സംവരണമുണ്ടാകുമെന്നാണ് അറിയിപ്പ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്