ആപ്പ്ജില്ല

രണ്ടു വയസുകാരനെ ചെന്നായ കടിച്ചുവലിച്ചു; ചെന്നായയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മകനെ രക്ഷിച്ച് പിതാവ്

മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുതവണ കടിയേറ്റെങ്കിലും ഇയാന്‍ ഒ റെയ്‍ലി ചെന്നായയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.

Samayam Malayalam 21 Jan 2020, 3:30 pm

Samayam Malayalam coyote

ലണ്ടന്‍: രണ്ട് വയസ്സുകാരനായ മകനെ കടിച്ചുവലിച്ച ചെന്നായയെ പിതാവ് വെറും കൈകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഇംഗ്ലണ്ടിലെ ന്യൂ ഹാംപ്ഷെയറിലാണ് സംഭവം.

ഇയാന്‍ ഒ റെയ്‍ലി എന്നയാളാണ് സ്വന്തം കുഞ്ഞിനെ രക്ഷിക്കാന്‍ ചെന്നായയുമായി മല്‍പിടിത്തം നടത്തിയത്. താന്‍ ജീവിതത്തില്‍ ഇതുവരെ ഒരു മൃഗത്തെയും ഉപദ്രവിച്ചിട്ടില്ലെന്നും ഇത് ഭീതിദമായ അനുഭവമായിരുന്നെന്നും ഇയാന്‍ പിന്നീട് പറഞ്ഞു.

Also Read ചൈനീസ് വൈറസ്: മരണം നാല്; മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് സ്ഥിരീകരണം; ലോകം ഭീതിയില്‍

രണ്ട് വയസ്സുകാരനായ മകനെ ചെന്നായ ഉടുപ്പില്‍ കടിച്ച് ഗ്രൗണ്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതാണ് ഇയാന്‍ കണ്ടത്. ഓടിയെത്തിയ ഇയാന്‍ നായയെ കീഴടക്കാന്‍ ശ്രമിച്ചു. ഇയാന്‍ നായയെ ചവിട്ടിയകറ്റാനും പിടിച്ചുമാറ്റാനും ശ്രമിച്ചു. ഇതിനിടെ രണ്ടുതവണ കടിയേറ്റു. പിന്നീട് അതിന്‍റെ മുഖം കൈയിലൊതുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. പത്ത് മിനിറ്റുകൊണ്ടാണ് നായയെ കൊല്ലാനായത്. -ഇയാന്‍ പറഞ്ഞു.

ഈ സംഭവത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് ഇതേ സ്ഥലത്ത് മറ്റൊരാളെയും ചെന്നായ ആക്രമിച്ചിരുുന്നു. ഇതേ ചെന്നായ തന്നെയാണെന്നാണ് കരുതുന്നതെന്ന് കെന്‍സിങ്ടണ്‍ പോലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Also Read ആണവ കരാറില്‍ നിന്ന് പിന്‍മാറും; യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇറാന്‍റെ മുന്നറിയിപ്പ്

പാറ്റ് ലീയും രണ്ട് വളര്‍ത്തുനായകളും വീടിന്‍റെ പോര്‍ച്ചിലിരിക്കുമ്പോഴാണ് ചെന്നായ ആക്രമിച്ചത്. ലീയ്ക്കും നായകള്‍ക്കും കടിയേറ്റു.

ഇയാന്‍ ഒ റെയ്‍ലി കൊലപ്പെടുത്തിയ ശേഷം ന്യൂ ഹാംപ്ഷെയര്‍ ഫിഷ് ആന്‍ഡ് ഗെയിം ചെന്നായയുടെ ജഡം കണ്ടെത്തി. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം രണ്ട് ആക്രമണങ്ങളും നടത്തിയത് ഒരേ നായയാണെന്ന് കണ്ടെത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്