ആപ്പ്ജില്ല

തിരക്കുള്ള റോഡിൽ പെട്ട് പെരുമ്പാമ്പ്; 'സ്പർശനമില്ലാതെ' ഒരു കൈ സഹായവുമായി മാത്യു

വഴിയിൽ കിടന്ന അസാമാന്യവലുപ്പമുള്ള പെരുമ്പാമ്പിനെ ഈ മനുഷ്യൻ സഹായിച്ചതെങ്ങനെയെന്നോ??

TNN 14 Jun 2017, 1:00 pm
കാൻബെറ: വഴിയിൽ കിടന്ന അസാമാന്യവലുപ്പമുള്ള പെരുമ്പാമ്പിനെ രക്ഷിക്കുന്ന മൃഗസ്നേഹിയുടെ വീഡിയോ ശ്രദ്ധേയമാകുന്നു. നിരന്തരം വണ്ടികൾ കടന്നു പോകുന്ന വഴിയില്‍ കിടന്ന 2.5 മീറ്റര്‍ നീളമുള്ള ഒരു വമ്പൻ പെരുമ്പാമ്പാണ് ഈ മനുഷ്യന്‍റെ സമയെചിതമായ ഇടപെടൽ മൂലം രക്ഷപെട്ടത്. മാത്യു ബാഗറെന്ന പരോപകാരിയാണ് ഈ വീഡിയോയിലെ താരം. തന്‍റെ യാത്രക്കിടെ വഴിയില്‍ കണ്ട അസാമാന്യ വലുപ്പമുള്ള വംശനാശഭീഷണി നേരിടുന്ന റിക്ക് ഒലിവ് വര്‍ഗത്തിൽ പെട്ട പെരുമ്പാമ്പിനെയാണ് മാത്യു പോറൽ പോലുമേൽക്കാതെ കാത്തത്.
Samayam Malayalam man saves giant 2 5 metre long python by lying next to it
തിരക്കുള്ള റോഡിൽ പെട്ട് പെരുമ്പാമ്പ്; 'സ്പർശനമില്ലാതെ' ഒരു കൈ സഹായവുമായി മാത്യു





എങ്ങനെയാണ് മാത്യു പാമ്പിനെ രക്ഷിച്ചതെന്നറിയേണ്ടേ. ഓസ്ട്രേലിയയിലാണ് സംഭവം നടന്നത്. ഡാമ്പിയര്‍ പോര്‍ട്ട് അതോറിറ്റി മഖലയിലെ പിൽബാറ റോഡിലൂടെയുള്ള യാത്രക്കിടെയാണ് മാത്യു ഈ വമ്പൻ പാമ്പിനെ കണ്ടത്. ഏകദേശം അഞ്ച് മിനിറ്റോളം സമയമെടുത്താണ് പാമ്പ് ഈ തിരക്കിട്ട റോഡ് മുറിച്ചു കടന്നത്. ആ നേരമത്രയും മാത്യു തിരക്കേറെയുള്ള റോഡിൽ നിന്ന് മാറിയില്ല. മാത്യുവിനേക്കാൾ വലുപ്പമുള്ള പാമ്പിന് നിരന്തരം വാഹനങ്ങൾ പായുന്ന റോഡ് കടക്കവേ യാതൊരു വിധത്തിലും അപകടം പറ്റരുതെന്നുറച്ച് മാത്യു റോഡിൽ പാമ്പിന് സമാന്തരമായി കിടക്കുകയായിരുന്നു. ഇതിനാൽ റോഡിലെ ട്രാഫിക്ക് മാത്യുവിന് നിയന്ത്രിക്കാനായി. പാമ്പ് റോഡ് മുറിച്ചു കടന്നതിന് ശേഷം മാത്രമാണ് മാത്യു അവിടെ നിന്നും എഴുന്നേറ്റത്. ഓസ്ട്രേലിയയിലെ പിൽബാറ റോക്ക് ഒലിവ് പെരുമ്പാമ്പിനെ കാത്തുസൂക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം ട്രാക്കെ എന്ന എഴുത്തുകാരി ഒരു ബുക്കിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓസ്ട്രേലിയയിലെ ജലപാതകൾ നിര്‍മിച്ചത് ഇവ ആണെന്ന് പൂര്‍വികരുടെ കഥകളിൽ വ്യക്തമാക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സംഭവത്തിന് ദൃക്സാക്ഷിയായ ഒരു യുവാവാണ് സംഭവത്തിന്‍റെ ചിത്രം പകര്‍ത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതോടെ ചിത്രം വൈറലാവുകയായിരുന്നു.

Man saves giant 2.5-metre long python by lying next to it

Man saves giant 2.5-metre long python by lying next to it and diverting traffic

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്