ആപ്പ്ജില്ല

ഇന്തോനേഷ്യയിലെ മിന്നല്‍ പ്രളയത്തില്‍ 60 മരണം; നിരവധി പേര്‍ മണ്ണിനടിയില്‍

ഇന്തോനേഷ്യയില്‍ 10 ദിവസത്തിനുള്ളില്‍ 80 പേര്‍ കൊല്ലപ്പെട്ട 2007 നു ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. പുതുവത്സര ദിനത്തില്‍ പെയ്ത മഴയില്‍ നദികള്‍ കരകവിഞ്ഞൊഴുകിയിരുന്നു.

Samayam Malayalam 5 Jan 2020, 12:12 pm
ജക്കാര്‍ത്ത: അതിശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും മിന്നല്‍ പ്രളയത്തിലും ഇന്തോനേഷ്യയില്‍ 60 മരണം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. മണ്ണിനടിയില്‍ നിരവധി ആളുകള്‍ കുടുങ്ങി കിടക്കുകയാണ്. ആളുകളെ കണ്ടെത്തുന്നതിനായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
Samayam Malayalam many people dead in landslide and flash flood in indonesia
ഇന്തോനേഷ്യയിലെ മിന്നല്‍ പ്രളയത്തില്‍ 60 മരണം; നിരവധി പേര്‍ മണ്ണിനടിയില്‍


മണ്‍സൂണ്‍ മഴയെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞൊഴുകിയതോടെ ഗ്രേറ്റര്‍ ജക്കാര്‍ത്ത പ്രദേശത്ത് ഡസണ്‍ കണക്കിന് ജില്ലകളില്‍ മണ്ണിടിച്ചിലുണ്ടാകുകയും വെള്ളത്തിനടിയിലാകുകയും ചെയ്തു. ഇതേതുടര്‍ന്ന്, നിരവധി പേര്‍ മണ്ണിനടയില്‍പ്പെട്ടു.

പുതുവത്സര ദിനത്തിന്റെ വൈകീട്ട് അതിശക്തമായ മഴയാണ് ഇന്തോനേഷ്യയില്‍ പെയ്തത്. ഇതിനുശേഷം ബുധനാഴ്ച നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മുങ്ങിമരിക്കുകയോ വൈദ്യുതാഘാതം മൂലമോ ആണ് കൂടുതല്‍ മരണവും സംഭവിച്ചതെന്ന് ഇന്തോനേഷ്യന്‍ ദേശീയ ദുരന്ത ശമന വക്താവ് ആഗസ് വിബോവോ പറഞ്ഞു. മൂന്ന് വയോധികര്‍ ഹിപോതെര്‍മിയ മൂലം മരിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

10 ദിവസത്തിനുള്ളില്‍ 80 പേര്‍ കൊല്ലപ്പെട്ട 2007 നു ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. മിന്നല്‍ പ്രളയത്തിലും നശിച്ച ബോഗോര്‍ ജില്ലയിലെ സുകമുലിയ ഗ്രാമത്തില്‍ നിന്നും കൂടുതല്‍ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്. അയല്‍പ്രദേശമായ ബാന്‍ടെണ്‍ പ്രവശ്യയിലെ ലെബേക്കില്‍ മണ്ണിടിച്ചിലില്‍പ്പെട്ട ഒരാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്