ആപ്പ്ജില്ല

തായ്‍ലൻഡിൽ ബസും ട്രെയിനും കൂട്ടിയിടിച്ച് 20 മരണം; നിരവധിയാളുകൾക്ക് പരിക്ക്

ബുദ്ധ ക്ഷേത്രത്തിലേക്ക് പോകുന്നവരായിരുന്നു ബസിലുണ്ടായിരുന്നത്. ബാങ്കോക്കിന് കിഴക്ക് 63 കിലോമീറ്റർ അകലെയായി ഖോലോംഗ് ക്വെയ്ങ് ക്ലാൻ റെയിൽ‌വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്

Samayam Malayalam 11 Oct 2020, 5:59 pm
ചായോങ്‌സാവോ, തായ്‌ലൻഡ്: മതപരമായ ചടങ്ങിനായി യാത്രക്കാരെ കൊണ്ടുപോവുകയായിരുന്ന ബസിൽ ചരക്ക് ട്രെയിനിടിച്ച് 20 പേർ മരിച്ചു. മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെയോടെയാണ് സംഭവമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
Samayam Malayalam Rescue workers stand at the crash site where a train collided with a paseengers bus in Chacheongsao province in central Thailand
ട്രെയിനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടം. PHOTO: Reuters


അപകടത്തിൽ പരിക്കേറ്റ നിരവധിയാളുകളെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി പ്രൊവിൻഷ്യൽ ഹോസ്പിറ്റൽ ഡയറക്ടർ സോംബത് ചുട്ടിമാനുകുൽ പറഞ്ഞു. പ്രൊവിൻഷ്യൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച 23 പേരിൽ നാല് പേരുടെ നില ഗുരുതരമാണെന്നും എട്ട് പേർ നിരീക്ഷണത്തിലാണെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി.

Also Read : രാജ്യം കൊവിഡ് മുക്തമെന്ന് പ്രഖ്യാപിച്ച നേപ്പാൾ ടൂറിസം മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ബസും ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർ മരിച്ചെന്ന കാര്യം ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 8.05 ഓടെയാണ് അപകടമുണ്ടായത്. ബുദ്ധ ക്ഷേത്രത്തിലേക്ക് പോകുന്നവരായിരുന്നു ബസിലുണ്ടായിരുന്നത്. ബാങ്കോക്കിന് കിഴക്ക് 63 കിലോമീറ്റർ അകലെയായി ഖോലോംഗ് ക്വെയ്ങ് ക്ലാൻ റെയിൽ‌വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായതെന്ന് ചാചോങ്‌സാവോ പ്രവിശ്യയിലെ ഗവർണർ മൈത്രി ട്രിറ്റിലാനൻ പറഞ്ഞു.

Also Read : കൊവിഡ് മരണം 150,000 കടന്നു; രോഗ വ്യാപനം കുറയുമ്പോഴും മരണങ്ങൾ ഉയർന്ന് ബ്രസീൽ

ബസ് റെയിൽവെ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ രാജ്യ തലസ്ഥാനത്തേക്ക് പോവുകയായിരുന്ന ചരക്ക് ട്രെയിനുമായാണ് കൂട്ടി ഇടിച്ചത്. ട്രാക്ക് ക്രോസ് ചെയ്യുന്നതിനായി അലറാം ഉണ്ടായിരുന്നെങ്കിലും ട്രെയിൻ വരുമ്പോൾ ഗതാഗതം തടയാൻ സൗകര്യങ്ങളൊന്നുമില്ലെന്ന് ഗവർണർ മൈത്രി പറഞ്ഞു. പ്രദേശത്ത് സ്പീഡ് ബമ്പുകൾ സ്ഥാപിക്കുമെന്നും ദൃശ്യപരത മെച്ചപ്പെടുത്തുന്നതിനായി റെയിൽ ക്രോസിംഗിന് സമീപമുള്ള മരങ്ങൾ വെട്ടിമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്