ആപ്പ്ജില്ല

ബോറിസ് ജോണ്‍സണ് പിന്നാലെ ബ്രിട്ടനിലെ ആരോഗ്യ സെക്രട്ടറിക്കും കൊവിഡ്-19

പ്രധാനമന്ത്രി ബോറിസ് ജോൺസന് രോഗബാധ സ്ഥിരീകരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ആരോഗ്യസെക്രട്ടറിക്കും രോഗബാധ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ അദ്ദേഹം ഐസൊലേഷനിലേക്ക് മാറുകയും ചെയ്തു

Samayam Malayalam 27 Mar 2020, 7:31 pm
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് പിന്നാലെ ബ്രിട്ടനിലെ ആരോഗ്യ സെക്രട്ടറിക്കും കൊവിഡ് ബാധ കണ്ടെത്തി. ആരോഗ്യ സെക്രട്ടറി മാറ്റ് ബാങ്കകോക്കിനാണ് ഇന്ന് നടത്തിയ പരിശോധനയില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയത്.
Samayam Malayalam Britains Health Secretary Matt Hancock
ബോറിസ് ജോണ്‍സണ് പിന്നാലെ ബ്രിട്ടനിലെ ആരോഗ്യ സെക്രട്ടറിക്കും കൊവിഡ്-19


ഒരു ട്വിറ്റിലൂടെ മാറ്റ് ബാങ്കോക്ക് തന്നെയാണ് ഇക്കാര്യം വ്യക്തതമാക്കിയത്.

Also Read : 'മനുഷ്യത്വത്തിന്റെ മൂര്‍ത്തീഭാവം' മോദി മന്ത്രിസഭയെ പുകഴ്ത്തി ചന്ദ്രബാബു നായിഡു

ആരോഗ്യ അധികൃതരുടെ നി‍ർദ്ദേശപ്രകാരം താന്‍ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനായിരുന്നു. അതിൽ ഫലം പോസീറ്റിവായിരുന്നു. എന്നാല്‍, തനിക്ക് ലക്ഷണങ്ങള്‍ എല്ലാം ചെറിയതോതിലാണ് കാണിച്ചിരിക്കുന്നത്. താനിപ്പോള്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും ഇവിടെ ഐസൊലേഷനിലാണെന്നും അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നു.



ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന് കൊവിഡ് ബാധ കണ്ടെത്തിയത്.

പനിയും ചുമയും ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സ്വയം ഐസൊലേഷനിലായിരുന്നു. ആരോഗ്യ വിദഗ്‍ധരുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Also Read : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊവിഡ് 19 സ്ഥിരീകരിച്ചു

താന്‍ ഐസൊലേഷനിലാണെന്നും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും ജോണ്‍സണ്‍ പുറത്തുവിട്ട വീഡിയോയിൽ സൂചിപ്പിക്കുന്നു. പറഞ്ഞു. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ താന്‍ തുടര്‍ന്നും രാജ്യത്തെ നയിക്കുമെന്നും ജോണ്‍സണ്‍ പറഞ്ഞു.

രാജ്യത്തെ വൈറസിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഠിന പോരാട്ടം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അടക്കം എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. വൈറസ് വ്യാപനം തടയാന്‍ വീട്ടിലിരിക്കുകയാണ് എല്ലാവരും ചെയ്യേണ്ടതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. ചാൾസ് രാജകുമാരന് കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്