ആപ്പ്ജില്ല

കാബുളില്‍ മിനി ബസില്‍ സ്ഫോടനം ; കാരണം വ്യക്തമല്ല

എത്ര പേര്‍ മരിച്ചിട്ടുണ്ടെന്നും ആരൊക്കെയായിരുന്നു ബസ്സില്‍ സഞ്ചരിച്ചിരുന്നതെന്നും പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല

TNN 20 Jun 2016, 10:53 am
കാബുള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബുളില്‍ ഇന്ന് പുലര്‍ച്ചെ മിനി ബസില്‍ സ്ഫോടനം ഉണ്ടായി. ബസിലെ യാത്രക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. എന്നാല്‍ എത്ര പേര്‍ മരിച്ചിട്ടുണ്ടെന്നും ആരൊക്കെയായിരുന്നു ബസ്സില്‍ സഞ്ചരിച്ചിരുന്നതെന്നും പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല.
Samayam Malayalam minibus blast in afghan capital kabul kills several police
കാബുളില്‍ മിനി ബസില്‍ സ്ഫോടനം ; കാരണം വ്യക്തമല്ല


പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് കണ്ടതായും റോയിറ്റേഴ്സ് പ്രതിനിധി റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരായിരുന്നു ബസ്സില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് സംശയിക്കുന്നു. നേപ്പാള്‍ സ്വദേശികളായ താത്കാലിക സെക്യൂരിറ്റി ജീവനക്കാരായിരുന്നോ യാത്രക്കാര്‍ എന്ന സംശയവും നിലനില്‍ക്കുന്നു.

സ്ഫോടനത്തിന്‍റെ കാരണങ്ങള്‍ വ്യക്തമായിട്ടില്ല. മുന്‍ താലിബാന്‍ നേതാവ് മുല്ല അഖ്തര്‍ മന്‍സൂര്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ശേഷം ഇപ്പോഴും അഫ്ഗാനിസ്ഥാനില്‍ സുരക്ഷാഭീഷണി നിലനില്‍ക്കുന്നുവെന്ന് സംഭവം വ്യക്തമാക്കുന്നു. നിയമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ബസ്സിനു നേരെ കഴിഞ്ഞ മാസം ആക്രമണം നടന്നിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്