ആപ്പ്ജില്ല

ബ്രസ്സല്‍സ് സ്ഫോടനം: കാണാതായ ഇന്ത്യക്കാരൻ മരിച്ചു

ബ്രസ്സല്‍സ് സ്ഫോടനത്തില്‍ കാണാതായ ഇന്‍ഫോസിസ് ജീവനക്കാനായ ഇന്ത്യക്കാരൻ മരിച്ചതായി റിപ്പോര്‍ട്ട്.

TNN 29 Mar 2016, 7:39 am
മുംബൈ: ബ്രസ്സല്‍സ് സ്ഫോടനത്തില്‍ കാണാതായ ഇന്‍ഫോസിസ് ജീവനക്കാനായ ഇന്ത്യക്കാരൻ മരിച്ചതായി റിപ്പോര്‍ട്ട്. ബ്രസ്സൽസിലെ ഇൻഫോസിസ് ജീവനക്കാരനായ രാഘവേന്ദ്രന്‍ ഗണേശന്‍ (31) മരണമടഞ്ഞതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. രാഘവേന്ദ്രന്‍റെ ഡിഎന്‍എ സാമ്പിളുമായി യോജിക്കുന്ന മൃതദേഹം ബ്രസ്സല്‍സില്‍ നിന്ന് കണ്ടെടുത്തതായി ബെല്‍ജിയം ഔദ്യോഗികമായി അറിയിച്ചു.
Samayam Malayalam missing infosys employee confirmed dead in brussels terror attacks
ബ്രസ്സല്‍സ് സ്ഫോടനം: കാണാതായ ഇന്ത്യക്കാരൻ മരിച്ചു


സ്ഫോടനം നടക്കുന്ന സമയത്ത് രാഘവേന്ദ്ര മെട്രോയിലായിരുന്നുവെന്നാണ് ഫോണ്‍ രേഖകള് സൂചിപ്പിക്കുന്നത്. സ്ഫോടനത്തിന് ഒരു മണിക്കൂര്‍ മുമ്പ് ഇദ്ദേഹം വീട്ടുകാരുമായി സ്കൈപ്പ് വഴി വീഡിയോ ചാറ്റ് നടത്തിയിരുന്നു. എന്നാല്‍ ഇതേ മെട്രോ സ്റ്റേഷനില്‍ നടന്ന മൂന്നാമത്തെ സ്ഫോടനത്തിന് ശേഷം ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.

ഇദ്ദേഹത്തിന്‍റെ മൃതദേഹം ബ്രസ്സല്‍സിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇത് ബന്ധുക്കള്‍‍ക്ക് വിട്ടുകൊടുക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികാരികള്‍ അറിയിച്ചു. നാല് വര്‍ഷം മുമ്പാണ് ജോലി സംബന്ധമായി രാഘവേന്ദ്ര ബ്രസ്സല്‍സിലേക്ക് പോയത്. ഭാര്യ വൈശാലിയും 40 ദിവസം പ്രായമുള്ള കുഞ്ഞുമടങ്ങുന്ന കുടുംബം ചെന്നൈയിലാണുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്