ആപ്പ്ജില്ല

താനും മോദിയുമാണ് സാമൂഹ്യ മാധ്യമത്തിലെ ലോക നേതാക്കളെന്ന് ട്രംപ്

സാമൂഹ്യ മാധ്യമങ്ങളിൽ തങ്ങൾക്ക് കിട്ടുന്ന പിന്തുണ ജനങ്ങളുമായി നേരിട്ട് ഇടപെടാന്‍ വളരെയേറെ സഹായിക്കുന്നതായും ട്രംപ്

TNN 27 Jun 2017, 8:51 am
വാഷിങ്ടണ്‍: താനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് സാമൂഹ്യ മാധ്യമങ്ങളിലെ ലോക നേതാക്കളെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. സാമൂഹ്യ മാധ്യമങ്ങളിൽ തങ്ങൾക്ക് കിട്ടുന്ന പിന്തുണ ജനങ്ങളുമായി നേരിട്ട് ഇടപെടാന്‍ വളരെയേറെ സഹായിക്കുന്നതായും ട്രംപ് ചൂണ്ടിക്കാട്ടി.
Samayam Malayalam modi and i are world leaders in social media trump
താനും മോദിയുമാണ് സാമൂഹ്യ മാധ്യമത്തിലെ ലോക നേതാക്കളെന്ന് ട്രംപ്



#WATCH PM Narendra Modi leaves from the White House #ModInUS pic.twitter.com/BUR5X35v5v — ANI (@ANI_news) June 26, 2017
'ഞങ്ങള്‍ രണ്ടുപേരും സാമൂഹ്യ മാധ്യമങ്ങളിലെ ലോക നേതാക്കളാണ് എന്ന കാര്യം മാധ്യമങ്ങളോടും, യുഎസിലെയും ഇന്ത്യയിലെയും ജനങ്ങളോട് പ്രഖ്യാപിക്കുന്നതില്‍ താൻ അഭിമാനിക്കുന്നു.'- മോദിയുമായി വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ട്രംപ് പറഞ്ഞതാണ് ഇക്കാര്യം. തെരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ പ്രതിനിധികളുമായും രാഷ്ട്ര നേതാക്കളുമായും സാമൂഹ്യ മാധ്യമങ്ങള്‍ വഴി ആശയവിനിമയം നടത്താന്‍ ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്ത് സാമൂഹ്യ മാധ്യമത്തിൽ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന രാഷ്ട്ര തലവന്‍മാരാണ് ട്രംപും മോദിയും. ട്വിറ്ററില്‍ ട്രംപിനെ 3.28 കോടി പേരാണ് പിന്തുടരുന്നത്. മോദിയെ 3.1 കോടി പേരും പിന്തുടരുന്നുണ്ട്. ഫേസ്‍‍ബുക്കില്‍ ട്രംപിന് 2.36 കോടി പേരാണ് അനുഗമിക്കുന്നത്. എന്നാൽ മോദിക്ക് 4.18 കോടി പേരുടെ പിന്തുണയും അവിടെയുണ്ട്.

PM Narendra Modi and I are world leaders in social media, says Donald Trump

US President Donald Trump today described Prime Minister Narendra Modi and himself as "world leaders in social media" -- a reference to their multi-million strong following on online platforms -- and said it has enabled them to hear directly from their citizens.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്