ആപ്പ്ജില്ല

ഇസ്രയേല്‍ - പലസ്തീന്‍ പ്രശ്‌നം തീര്‍ക്കാന്‍ മോദിക്ക് കഴിയും: മഹ്മൂദ് അബ്ബാസ്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച്ച പലസ്തീനില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് പലസ്തീന്‍ പ്രസിഡന്റിന്റെ പരാമര്‍ശം

TNN 9 Feb 2018, 5:07 pm
റാമള്ളാ: ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിക്കാന്‍ മോദിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നതായി പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ഇസ്രയേലുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ അന്തിമപരിഹാരം കാണുന്നതിനെക്കുറിച്ചും പശ്ചിമേഷ്യന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനെക്കുറിച്ചും മോദിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു
Samayam Malayalam modi capable of mending israel palestine ties prez mahmoud abbas
ഇസ്രയേല്‍ - പലസ്തീന്‍ പ്രശ്‌നം തീര്‍ക്കാന്‍ മോദിക്ക് കഴിയും: മഹ്മൂദ് അബ്ബാസ്


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച്ച പലസ്തീനില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് പലസ്തീന്‍ പ്രസിഡന്റിന്റെ പരാമര്‍ശം. രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമായ സ്ഥാനമുള്ള രാഷ്ട്രമാണ് ഇന്ത്യ.

ലോകരാഷ്ട്രങ്ങള്‍ക്ക് ഇന്ത്യയോടുള്ള ബഹുമാനം പലസ്തീന്‍-ഇസ്രയേല്‍ പ്രശ്‌നപരിഹാരത്തില്‍ നിര്‍ണായകമാവുമെന്നും അദ്ദേഹം പറഞ്ഞു. പലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്