ആപ്പ്ജില്ല

പ്രധാനമന്ത്രി പലസ്തീനിൽ: അഞ്ച് കരാറുകൾ ഒപ്പു വെക്കും

പലസ്തീന്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ഒമാന്‍, യു.എ.ഇ എന്നിവിടങ്ങളും സന്ദര്‍ശിക്കും

TNN 10 Feb 2018, 3:01 pm
റാമള്ള: നാല് ദിവസത്തെ ത്രിരാഷ്ട്ര സന്ദർശനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീനിലെത്തി. വിമാനത്താവളത്തില്‍ നിന്നും പാലസ്തീന്‍ നേതാവും പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവുമായിരുന്ന യാസര്‍ അറാഫത്തിന്‍റെ സ്മൃതി കുടീരത്തിലെത്തി പുഷ്പ ചക്രം അര്‍പ്പിച്ചു.
Samayam Malayalam modi reached palastine five pacts will be signed by the counterparts
പ്രധാനമന്ത്രി പലസ്തീനിൽ: അഞ്ച് കരാറുകൾ ഒപ്പു വെക്കും


അറാഫത്തിന്‍റെ ജീവിതം വ്യക്തമാക്കുന്ന മ്യൂസിയം സന്ദര്‍ശിച്ച ശേഷം പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായി പ്രധാനമന്ത്രി ഉഭയ കക്ഷി ചര്‍ച്ച നടത്തും. വിദ്യാഭ്യാസം, ആരോഗ്യം, വിവര സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളുൾപ്പടെ അഞ്ച് കരാറുകൾ ഇന്ത്യയും പലസ്തീനും ഒപ്പുവെക്കും. പലസ്തീന്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ഒമാന്‍, യു.എ.ഇ എന്നിവിടങ്ങളും സന്ദര്‍ശിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്