ആപ്പ്ജില്ല

മദർ തെരേസ ഇനി കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ

കുർബാനയോടൊപ്പം നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപ്പാപ്പയാണ് മദറിനെ വിശുദ്ധയായി പ്രഖ്യാപിച്ചത്.

TNN 4 Sept 2016, 4:29 pm
വത്തിക്കാന്‍: കാരുണ്യത്തിന്റെയും വിനയത്തിന്‍റെയും ഭാവമായ മദർ തെരേസ വിശുദ്ധ ഗണത്തിലേക്ക് ഉയർത്തപ്പെട്ടു. ഇനി കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്ന് മദർ അറിയപ്പെടും. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധ കുർബാനയോടൊപ്പം നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപ്പാപ്പയാണ് മദറിനെ വിശുദ്ധയായി പ്രഖ്യാപിച്ചത്.
Samayam Malayalam mother teresa to be hailed as st teresa of kolkata
മദർ തെരേസ ഇനി കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ


ചടങ്ങിൽ മദർ തെരേസ വിശുദ്ധ പദവിക്ക് അർഹയാണെന്നും പ്രഖ്യാപനം നടത്തണമെന്നും മാർപാപ്പയോട് കർദിനാൾ ആഞ്ചലോ അഭ്യർഥിച്ചു. മദറിന്‍റെ ലഘുജീവചരിത്രവും വായിക്കുകയും 31 വിശുദ്ധരോട് അപേക്ഷ അർപ്പിക്കുന്ന ലുത്തിനിയ നടത്തുകയും ചെയ്തു. തുടർന്ന് സിസ്റ്റർ ക്ലെയർ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ അൾത്താരയിൽ മദറിന്‍റെ തിരുശേഷിപ്പ് സ്ഥാപിച്ചു.

പ്രത്യേകം തയാറാക്കിയ കാരുണ്യവർഷ ഗാനത്തോടെയാണു ചടങ്ങുകൾ തുടങ്ങിയത്. അൽബേനിയ, ഫ്രഞ്ച്, ബംഗാളി, പോർച്ചുഗീസ്, ചൈനീസ് ഭാഷകളിൽ മധ്യസ്ഥ പ്രാർഥന നടത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്