ആപ്പ്ജില്ല

അപ്രതീക്ഷിത നീക്കങ്ങൾക്ക് വിരാമം; മലേഷ്യയ്ക്ക് പുതിയ പ്രധാനമന്ത്രി

മുഹ്‌യിദിന്‍ യസ്സ് ആണ് പുതിയ മലേഷ്യൻ പ്രധാനമന്ത്രി. നാളെ രാവിലെ രാവിലെ നടക്കുന്ന ചടങ്ങിൽ അദ്ദേഹം രാജ്യത്തിൻ്റെ എട്ടാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

Samayam Malayalam 29 Feb 2020, 7:59 pm
ക്വാലാലം‌പൂർ: രാഷ്‌ട്രീയ നീക്കങ്ങൾക്ക് ഒടുവിൽ മുഹ്‌യിദിന്‍ യസ്സിനെ മലേഷ്യൻ പ്രധാനമന്ത്രിയായി നിയമിച്ചു. മഹാതിര്‍ മുഹമ്മദ് പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് രാജി വെച്ച സാഹചര്യത്തിലാണ് പുതിയ പ്രധാനമന്ത്രി നിയമിതനായത്. നാളെ രാവിലെ രാവിലെ 10.30ന് സത്യപ്രതിജ്ഞ നടക്കും.
Samayam Malayalam New Project (8)
മലേഷ്യയ്ക്ക് പുതിയ പ്രധാനമന്ത്രി


Also Read: കലാപവും, കേന്ദ്രത്തിൻ്റെ സമ്മർദ്ദവും; കനയ്യയെ കെജ്രിവാൾ കരുവാക്കിയതോ?

ബാരിസണ്‍ നാഷണല്‍ പാര്‍ട്ടി, പാര്‍ട്ടി ഇസ്‌ലാം സി മലേഷ്യ എന്നീ പാര്‍ട്ടികൾ മുഹ്‌യിദിന്‍ യസ്സിന്റെ പ്രധാനമന്തി സ്ഥാനത്തെ പിന്തുണച്ചതോടെയാണ് പുതിയ സാഹചര്യം ഉടലെടുത്തത്.

തനിക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി പറയുന്നതായി മുഹ്‌യിദിന്‍ വ്യക്തമാക്കി. ശോഭനമായ ഭാവിക്ക് വേണ്ടി പ്രാർഥിക്കാം. തൻ്റെ നിയമനത്തെ ജനങ്ങൾ സ്വീകരിക്കുമെന്ന് താൻ കരുതുന്നു. മലേഷ്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും തൻ്റെ വസതിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: രാജ്യത്തെ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ച് ഖത്തർ

ഫെബ്രുവരിൽ 24നാണ് മഹാതീർ മുഹമ്മദ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചത്. മഹാതിറിൻ്റെ പാർട്ടിയായി പ്രിബുമി ബെർസാതു സഖ്യത്തിലുള്ള പകതൻ ഹരപൻ പാർട്ടിയുമായി പിരിയുന്നതിന് പിന്നാലെയാണ് അപ്രതീക്ഷിതമായ രാജി സംഭവിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്