ആപ്പ്ജില്ല

അറഫ സംഗമത്തിനെത്തിയത് 24 ലക്ഷത്തിലധികം തീർഥാടകർ

സൗദി സ്റ്റാറ്റിറ്റിക്സ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 23,68,873 ഹാജിമാർ പുണ്യഭൂമിയിൽ എത്തി.

Samayam Malayalam 20 Aug 2018, 6:31 pm
മക്ക: അറഫയുടെ മണ്ണിൽ പ്രാർഥനയുടെ മഹാസംഗമം തുടങ്ങി. 24 ലക്ഷത്തിലധികം തീർഥാടകർ അറഫയിൽ സംഗമിച്ചതായാണ് പ്രാഥമിക കണക്ക്. സൗദി സ്റ്റാറ്റിറ്റിക്സ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 23,68,873 ഹാജിമാർ പുണ്യഭൂമിയിൽ എത്തി.
Samayam Malayalam haj


അറഫയിലേക്കുള്ള തീർഥാടക പ്രവാഹം ഉച്ച വരെ തുടരുന്നതിനാൽ ഇത് 24 ലക്ഷം കവിയുമെന്നാണ് അധികൃതർ നൽകുന്ന സൂചന. കാര്യമായ അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെയാണ് ഹജ്ജിലെ ഏറ്റവും പ്രധാനചടങ്ങായ അറഫ സംഗമം നടക്കുന്നത്.

ഇന്ത്യൻ ഹാജിമാര്‍ കാര്യമായ പ്രയാസങ്ങളൊന്നുമില്ലാതെ അറഫയിൽ എത്തി. ത്രിവർണ നിറത്തിലുള്ള കുടകൾ ചൂടിയാണ് ഇന്ത്യൻ ഹാജിമാർ തിങ്കളാഴ്ച സൂര്യാസ്തമയം വരെ ഹാജിമാർ അറഫയിൽ തങ്ങും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്