ആപ്പ്ജില്ല

ആണവ സുരക്ഷാ ഉച്ചകോടി: മോഡി വാഷിങ്‌ടണില്‍

ദ്വിദിന ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയിലെത്തി. അ

TNN 1 Apr 2016, 8:23 am
ദ്വിദിന ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയിലെത്തി. അണ്വായുധങ്ങളുടെയും ആണവ ശേഖരത്തിന്റെയും നേര്‍ക്കുള്ള ഭീഷണിയും ഭീകരവാദികളില്‍നിന്നുള്ള വെല്ലുവിളിയും ഉച്ചകോടിയില്‍ ചര്‍ച്ചയാകും. വാഷിങ്‌ടണില്‍ നടക്കുന്ന നാലാമത്‌ ആണവ സുരക്ഷാ ഉച്ചകോടിയില്‍ അമ്പതിലേറെ ലോകരാഷ്‌ട്രങ്ങളില്‍നിന്നുള്ള നേതാക്കള്‍ പങ്കെടുക്കും. അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ഉള്‍പ്പെടെ നിരവധി ലോകനേതാക്കളുമായി ഉച്ചകോടിയ്‌ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചര്‍ച്ച നടത്തും. എന്നാല്‍, ഇരുനേതാക്കളും തമ്മില്‍ പ്രത്യേക ഉഭയകക്ഷി ചര്‍ച്ച ഉണ്ടാകില്ലെന്നാണു സൂചന.
Samayam Malayalam narendra modi in washington
ആണവ സുരക്ഷാ ഉച്ചകോടി: മോഡി വാഷിങ്‌ടണില്‍


2014-ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം ഇതു മൂന്നാംതവണയാണു മോഡി അമേരിക്ക സന്ദര്‍ശിക്കുന്നത്‌. വാഷിങ്‌ടണിലെത്തുന്നത്‌ രണ്ടാം തവണയും. ന്യൂസിലന്‍ഡ്‌ പ്രധാനമന്ത്രി ജോണ്‍ കീ, ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍-വേവ്‌ ഒബ്‌സര്‍വേറ്ററിയില്‍നിന്നുള്ള ശാസ്‌ത്രജ്‌ഞര്‍ തുടങ്ങിയവരുമായി ഇന്നലെ മോഡി കൂടിക്കാഴ്‌ച നടത്തി. അതേസമയം, ആണവ സുരക്ഷാ ഉച്ചകോടിയല്ലാതെ മറ്റു പൊതുപരിപാടികളില്‍ പ്രധാനമന്ത്രി ഇത്തവണ പങ്കെടുക്കുന്നില്ല.

തോക്കും ബോംബും ഉപയോഗിച്ച്‌ ഭീകരതയെ നേരിടാന്‍ കഴിയില്ലെന്നു വാഷിങ്‌ടണിലേക്കുള്ള യാത്രയ്‌ക്കു മുമ്പ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. യുവാക്കളുടെ തീവ്രനിലപാടുകളെ പ്രതിരോധിക്കുന്ന അന്തരീക്ഷമാണു വേണ്ടത്‌. ഒരു മതവും ഭീകരത പഠിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഭീകരതയില്‍നിന്നു രക്ഷിക്കുന്നതില്‍ യു.എന്‍. പരാജയമാകുകയാണ്‌. പുതിയ വെല്ലുവിളികളാണു നേരിടേണ്ടത്‌. ഭീകരത എന്തിന്റെ പേരിലാണെങ്കിലും അപലപിക്കപ്പെടണമെന്ന്‌ അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്