ആപ്പ്ജില്ല

സോള്‍ സമാധാന സമ്മാനം വാങ്ങി മോദി; പണം കൊണ്ട് ഗംഗ വൃത്തിയാക്കും

ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരിയാണ് സോള്‍. വിഖ്യാതമായ ഈ പുരസ്‍കാരത്തിന്‍റെ 2018 പതിപ്പിലെ വിജയി ആയാണ് മോദിയെ തെരഞ്ഞെടുത്തിരിക്കുന്നത്. ദേശീയ, അന്താരാഷ്ട്രീയ മേഖലകളിലെ സംഭാവനകള്‍ക്കാണ് മോദിക്ക് പുരസ്‍കാരം നല്‍കുന്നത്.

Samayam Malayalam 22 Feb 2019, 3:16 pm

ഹൈലൈറ്റ്:

  • സോൾ സമാധാന സമ്മാനം നരേന്ദ്ര മോദിക്ക് സമ്മാനിച്ചു
  • സമ്മാനത്തുക ഗംഗ നദി വൃത്തിയാക്കാൻ ഉപയോഗിക്കും
  • അവാർഡ് ദേശീയ, അന്താരാഷ്ട്രീയ മേഖലകളിലെ സംഭാവനകള്‍ക്ക്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam modi seoul
സോൾ സമാധാന അവാർഡുമായി നരേന്ദ്ര മോദി Photo: ANI
സോള്‍ (ദക്ഷിണ കൊറിയ): വിഖ്യാതമായ സോള്‍ സമാധാന പുരസ്‍കാരം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. നയതന്ത്ര ബന്ധം ഊഷ്‍മളമാക്കാന്‍ ദക്ഷിണ കൊറിയ സന്ദര്‍ശനത്തിലാണ് ഇപ്പോള്‍ നരേന്ദ്ര മോദിയുള്ളത്.
ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരിയാണ് സോള്‍. വിഖ്യാതമായ ഈ പുരസ്‍കാരത്തിന്‍റെ 2018 പതിപ്പിലെ വിജയി ആയാണ് മോദിയെ തെരഞ്ഞെടുത്തിരിക്കുന്നത്. ദേശീയ, അന്താരാഷ്ട്രീയ മേഖലകളിലെ സംഭാവനകള്‍ക്കാണ് മോദിക്ക് പുരസ്‍കാരം നല്‍കുന്നത്.


ലോകത്തില്‍ നിന്ന് ഭീകരത തുടച്ചുനീക്കാന്‍ എല്ലാ രാജ്യങ്ങളും പരിശ്രമിക്കേണ്ട നേരമായെന്ന് മോദി പുരസ്‍കാരം സ്വീകരിച്ചുകൊണ്ട് പറഞ്ഞു. പുരസ്‍കാരത്തുക നമാമി ഗംഗെ പദ്ധതിക്ക് വേണ്ടി നല്‍കുമെന്നും മോദി പറഞ്ഞു. ഗംഗ നദി ശുചിയാക്കാനുള്ള പദ്ധതിയാണ് ഇത്. ഇന്ത്യയുടെ സംസ്‍കാരത്തിന്‍റെ കേന്ദ്രമാണ് ഗംഗയെന്നും പുരസ്‍കാരം സ്വീകരിച്ച് മോദി പറഞ്ഞു.

ജൂലൈ 2018ല്‍ ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷം നവംബറില്‍ ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യ അയോധ്യയില്‍ ദീപോത്സവില്‍ പങ്കെടുത്തു. ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ്‍ മൂണ്‍ ജെയ്‍-ഇന്‍ ആയി മോദി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് മോദി ഒരു വിദേശരാജ്യം സന്ദര്‍ശിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്